Wednesday, December 25, 2024

Top 5 This Week

Related Posts

മാത്യുകുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി


മൂവാറ്റുപുഴ : ചിന്നക്കനാൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മാത്യുകുഴൽനാടൻ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം ഓഫീസിൽനിന്നു ആരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിനു സമീപം എം.സി.റോഡിൽ ബാരിക്കേട് വച്ച് പോലീസ് മാർച്ച് തടഞ്ഞു.

സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദഘാടനം ചെയ്്തു
സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്, ഷിജോ എബ്രഹാം, അരുൺ അശോകൻ, ഫെബിൻ പി. മൂസ, റിയാസ്ഖാൻ. തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ കെ.പി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഇതിനിടെ എംഎൽഎയുടെ കടവൂരിലുള്ള വസതിയിൽ റവന്യൂവിഭാഗം അളവ് പൂർത്തിയാക്കി. ചിന്നക്കനാലിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസിനു നൽകിയ പരാതിയിലും അന്വേഷണം ത്വരിത ഗതിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles