മലയാറ്റൂർ തീർത്ഥാടനത്തിനെത്തിയ മൂന്നുപേർ ശനിയാഴ്ച പെരിയാറ്റിലെ കയത്തിൽ മുങ്ങി മരിച്ചു. രാവിലെ 9 ന് ഇല്ലിത്തോട് പുഴയിൽ വൈപ്പിൻ ഓച്ചൻച്ചുരുത്ത് സ്വദേശി സിജോ (സച്ചിൻ- 19), ആണ് മരിച്ചത്. ഉച്ചയക്ക് രണ്ടു മണിയോടെ ഊട്ടി സ്വദേശികളായ മണികണ്ഠൻ (20), റൊണാൾഡ് (22) എന്നിവരാണ് മരിച്ചത്.
മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപം പുഴയിൽ കുളിക്കവെയാണ് ഊട്ടിയിൽ നിന്നെത്തിയ അഞ്ചംഗ സംഘം അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ടുപേർ ഒഴുക്കിൽ പെടുകയായിരുന്നു.സിജോയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും ഊട്ടി സ്വദേശികളുടെ മൃതദേഹം മലയാറ്റൂർ സെന്റ് തോമസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൂവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് പെരുമ്പാവൂർ കോടനാട് പൊലീസ് പറഞ്ഞു.