Wednesday, December 25, 2024

Top 5 This Week

Related Posts

ലോറി കണ്ടത്തി ; അർജുനായുള്ള തിരച്ചിലിൽഒമ്പതാം ദിനത്തിൽ നിർണായക വഴിത്തിരിവ്‌

Driver Arjun rescue mission: ഒമ്പതാം നാളിൽ അർജുനായുള്ള തിരച്ചിലിൽ ലോറി കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. ഗംഗാവാലി പുഴയിൽ കരയിൽനിന്നു 20 മീറ്റർ മാറി 15 അടി താഴ്ചയിലാണ് ലോറി കണ്ടെത്തിയതെന്ന് ഉത്തര കന്നട എസ്പി നാരായണ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ലോറി തലകീഴായി മറിഞ്ഞ നിലയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോറി ഉയർത്തുന്നതിനു തുടർ പ്രവർത്തനങ്ങൾ വ്യാഴാഴ്ച നടക്കും. ബൂം എസ്‌കവേറ്റർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനുപിന്നാലെയാണ് ലോറിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ലോറി പുറത്ത് എടുക്കുന്നതിനേക്കാൾ മുൻഗണന അർജുനെ കണ്ടെത്തുന്നതാണെന്നും എസ്പി വിശദീകരിച്ചു. അതേസമയം അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗതിയിലായിരിക്കെ നാളെ മാധ്യമങ്ങൾ തടസ്സം സൃഷ്ടിക്കുംവിധം പ്രവർത്തിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. നാളെ ആദ്യം മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി പരിശോധന നടത്തും.

പ്രതികൂല കാലാവസ്ഥ പരിഗണിച്ച് നദിയിലിറങ്ങിയുള്ള രക്ഷാപ്രവർത്തനം നാളെത്തേക്ക് മാറ്റുകയായിരുന്നു. സ്ഥലത്തേക്ക് ഡ്രോണുകൾ അടക്കം കൂടുതൽ സന്നാഹങ്ങൾ നാളെ എത്തിക്കും. ഇന്നും തിരച്ചിൽ തടസ്സപ്പെടുത്തി ശക്്തമായ മഴയും കാറ്റും ഉണ്ടായിരുന്നു.മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങാനായില്ല, ജലനിരപ്പും കൂടിവന്നു.
ലോറി കൊളുത്തിട്ട് ഉയർത്തലാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. അതിനും സ്‌കൂബാ ഡൈവേഴ്‌സ് മു്ങ്ങി ലോറിയിൽ കൊളുത്തിട്ട്് ഉറപ്പിക്കണം. ശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ഉയർത്തുന്നതിനാണ് പദ്ധതി. കുത്തൊഴുക്കുള്ള പുഴയിൽ ലോറി ഉറപ്പിച്ചുനിർത്താൻ നേവിയുടെ ആദ്യശ്രമം. ലോക്ക് ചെയ്തതിന് ശേഷം ഉയർത്താനുള്ള നടപടികൾ തുടങ്ങും. ലോറി കണ്ടെത്തിയ സ്ഥലം കൃത്യമായി പോയിന്റ് ചെയ്‌തെന്ന് ജില്ലാഭരണകൂടവും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles