Wednesday, December 25, 2024

Top 5 This Week

Related Posts

അർജുനും ലോറിയും എവിടെ ? തിരച്ചിൽ എട്ടാം ദിനത്തിലേക്ക്

അർജുനെ ജീവനോടെ ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി മാതാവ് പ്രതികരിച്ചു.

കർണാകയിലെ അങ്കോലയിൽ മലയിടിച്ചൽ കാണാതായ മലയാളി ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാംദിനത്തിലേക്ക് സൈന്യം ഉൾപ്പെടെ നടത്തിയ ഏഴുദിവസത്തെ തിരച്ചിലിനു ഒടുവിൽ കരയിൽ ലോറി യില്ലെന്ന നിഗമനത്തിൽ ഇ്ന്നു മുതൽ ഗംഗാവലി പുഴയിലാകും തിരച്ചിൽ. അർജുനെ കാണാതായി ഏഴാംദിനവും ലോറിയും അർജുനും എവിടെയെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. നാവികസേനയ്‌ക്കൊപ്പം കരസേനയും തിരച്ചിൽ തുടരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദരും ദൗത്യത്തിൽ പങ്കാളിയാകുമെന്നാണ് വിവരം.
റഡാറുകലിൽ ലഭിച്ച സിഗ്‌നലുകൾപ്രകാരം പ്രതീക്ഷയോടെ തിരച്ചിൽ നടത്തിയെങ്കിലും ലോറിയും അർജുനെയും കണ്ടെത്താനാവാത്തത്് നിരാശ പടർത്തി മണ്ണിനടിയിലുള്ള പാറയിലുള്ള ഇരുമ്പിൻറെ അംശമാണ് റഡാറില് തെളിയുന്നതെന്നാണ് പറയുന്നത്.
ഇതിനിടെ അർജുനെ ജീവനോടെ ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി മാതാവ് പ്രതികരിച്ചു. പക്ഷെ അവനെന്ത് സംഭവിച്ചുവെന്ന് എനിക്കറിയണം. പട്ടാള കുടുംബമാണ് ഞങ്ങളുടേതും. അഭിമാനമായിരുന്നു അതിൽ. ഇപ്പോ എല്ലാ വിശ്വാസവും പോയി. ഞാനിനി എന്തു ചെയ്യണം, ആരോട് പറയണം. കാണാതായ മറ്റുള്ളവരുടെ ബന്ധുക്കളെയൊക്കെ ആട്ടിപ്പായിക്കുകയാണ്.
” അവിടെയുള്ളത് എൻറെ മോനാണ്. എൻറെ മകൻ ജീവനോടെ വരുമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടു. നിങ്ങൾക്ക് അറിയില്ല. ഞാനും എൻറെ മോനും അവൻറെ ഭാര്യയും സുഹ്യത്തുക്കളെപ്പോലെയാണ്. ഇതുപോലൊരു കുടുംബം നിങ്ങൾ വേറെ എവിടേയും കാണില്ല. സഹിക്കാൻ പറ്റുന്നില്ല ഞങ്ങൾക്ക്. നിങ്ങൾക്കറിയാമോ ഞാനിങ്ങനെ മനസിൽ ആലോചിച്ചു എൻറെ മോൻ അതിജീവിക്കാൻ ശ്രമിക്കുന്നതും തളർന്നു പോകുന്നതുമൊക്കെ. ഓർമ മറയും വരെ അവൻ ഞങ്ങളെ ഓർത്തുവിഷമിച്ചു കാണും.” കണ്ണീരോടെ അർജുന്റെ അമ്മ ഷീല പറഞ്ഞു.
സൈന്യം പോലും ഉപകരണങ്ങളൊന്നും ഇല്ലാതെ വന്നതിൽ അങ്ങേയറ്റം വേദനയുണ്ട്. സൈന്യത്തിന്റെ വരവ് പോലും പ്രഹസനമായി തോന്നിയെന്നും അമ്മ പറയുന്നു.
‘മനസുകൊണ്ട് സംസാരിക്കുന്നവരാണ് ഞങ്ങൾ .ഒരാളുടെ ചിന്ത ഞങ്ങൾക്ക് മൂന്നുപേർക്കും മനസിലാകും. സഹിച്ചു സഹിച്ചു എനിക്കിപ്പോ എന്താണ് പറയേണ്ടതെന്ന് പോലുമറിയില്ല. സൈന്യം വന്നു, ഒരു ഉപകരണങ്ങളുമില്ലാതെ അവർ കോമാളികളെ പോലെ നോക്കി നിൽക്കുന്ന അവസ്ഥയാണ് ആദ്യമുണ്ടായതെന്ന് ഞാനറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles