Tuesday, December 24, 2024

Top 5 This Week

Related Posts

ഡോ. പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

പാലക്കാട് എൽഡിഎഫ് സ്വതന്ത്രൻ സ്വതന്ത്രൻ ഡോ.പി സരിന് ചിഹ്നം ‘സ്റ്റെതസ്‌കോപ്പ്‌. ബുധനാഴ്ച ആർ ഡി ഒ ഓഫീസിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് സരിന് ‘സ്റ്റെതസ്‌കോപ്പ്’ ചിഹ്നം അനുവദിച്ചത്.

ഓട്ടോറിക്ഷ, ടോർച്ച്, സ്റ്റെതസ്‌കോപ്പ് എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളാണ് സരിൻ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു പട്ടികയിൽ മുൻഗണന നൽകിയിരുന്നത്. എന്നാൽ, സ്വതന്ത്ര സ്ഥാനാർഥികളായ ശെൽവൻ, ഷെമീർ എന്നിവരും ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നറുക്കെടുപ്പിലൂടെ ചിഹ്നം തീരുമാനിച്ചത്.

സ്വതന്ത്ര സ്ഥാനാർഥിയായ ശെൽവനാണ് ഓട്ടോറിക്ഷയും, ഷെമീറിന് ടെലിവിഷനും ലഭിച്ചു. ചിഹ്നം അനുവദിക്കൽ പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യക്തതയായി. യു ഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും എൻ ഡി എ സ്ഥാനാർഥി സി. കൃഷ്ണകുമാർ താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.

മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍

1. സി. കൃഷ്ണകുമാര്‍ – ഭാരതീയ ജനതാ പാര്‍ട്ടി – താമര

2. രാഹുല്‍ മാങ്കൂട്ടത്തില്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ

3. ഡോ.പി.സരിന്‍ – സ്വതന്ത്രന്‍ – സ്റ്റെതസ്കോപ്പ്

4. രാഹുല്‍.ആര്‍ മണലാഴി വീട് – സ്വതന്ത്രന്‍- തെങ്ങിൻ തോട്ടം

5. ബി.ഷമീര്‍ – സ്വതന്ത്രന്‍ -ടെലിവിഷൻ

6. ഇരിപ്പുശ്ശേരി ‘സിദ്ധീഖ്. സ്വതന്ത്രന്‍ -ബാറ്ററി ടോർച്ച്

7. രാഹുല്‍ ആര്‍ വടക്കന്തറ -സ്വതന്ത്രന്‍ – എയർ കണ്ടീഷ്ണർ

8. സെല്‍വന്‍. എസ് – സ്വതന്ത്രന്‍ – ഓട്ടോറിക്ഷ

9. രാജേഷ് എം – സ്വതന്ത്രന്‍- ഗ്യാസ് സിലിണ്ടർ

10. എന്‍.എസ്.കെ പുരം ശശികുമാര്‍ – സ്വതന്ത്രന്‍ – കരിമ്പ് കർഷകൻ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles