Monday, January 27, 2025

Top 5 This Week

Related Posts

ട്രംപിന്റെ മിന്നുന്ന ജയം എങ്ങനെ ?

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയമാണ് റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് നേടിയിരിക്കുന്നത്. 538 ഇല്കട്രൽ കോളജ് സീറ്റിൽ ഇതിനകം ഫലം വന്നതിൽ 295 സീറ്റ് നേടിയാണ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

ഡെമോക്രാറ്റിക് പാർട്ടി സ്്ഥാനാർഥി കമലാ ഹാരിസിന് 226 സീറ്റാണ് ലഭിച്ചിരിക്കുന്നത് ഫലം വരാനുള്ള ബാക്കി സീറ്റുകളിൽ ഭൂരിപക്ഷവും ട്രംപ് തന്നെ നേടുമെന്നാണ് വോട്ടിങ് ഫലം സൂചിപ്പിക്കുന്നത്. കാലിഫോർണിയ,ന്യൂയോർക്ക, വാഷിങ്ടൺ എന്നീ വലിയ സ്്റ്റേറ്റുകൾ കമല ഹാരിസ് നിലനിർത്തിയപ്പോൾ, ട്രംപ് ഫ്ളോറിഡ, ടെ്ക്സാസ്.ഇന്ത്യാന സംസ്ഥാനങ്ങൾ ഉൾപ്പെടെ ഭൂരിപക്ഷം സ്റ്റേറ്റുകളിലും വിജയക്കൊടി പാറിച്ചു.
2020 ൽ ജോ ബൈഡൻ ഇല്ക്ട്രൽ കോളേജിൽ 306 സീറ്റു നേടിയിരുന്നു. അന്ന് എതിരാളിയായിരുന്ന ട്രംപ് 232 സീറ്റ് നേടി. 2016 ൽ ട്രംപ് 304 സീറ്റു നേടിയാണ് ആദ്യം പ്രസിഡന്റായത്. അതിലും കൂടുതൽ സീറ്റ് ഇക്കുറി നേടും. അന്ന് എതിരായി മത്സരിച്ച ഹിലരി ക്ലിന്റന് 244 സീറ്റ് ലഭിച്ചു. അതിലും കുറവാണ് ഇപ്പോൾ കമലാ ഹാരിസിന് ലഭിച്ചിരിക്കുന്നത്.
നൂറ് അംഗ സെനറ്റിലും 52 സീറ്റ് നേടി ഭൂരിപക്ഷം ഉറപ്പിച്ചു . 2020 ൽ തുടക്കത്തിൽ ജോ ബൈഡന് സെനറ്റിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. 2022 ലാണ് സെനറ്റിൽ കേവല ഭൂരിപക്ഷം കിട്ടിയത്. ആറ് വർഷമാണ് സെനറ്റ് അംഗത്തിന്റെ കാലാവധി. ഓരോ രണ്ടുവർഷം കഴിയുമ്പോഴും മുന്നിലൊന്ന് സീറ്റുകൾ ഒഴിവാകുന്നത് തിരഞ്ഞെടുപ്പിലൂടെ നികത്തുകയാണ് ചെയ്യുന്നത്. തുടക്കത്തിൽതന്നെ അമേരിക്കയുടെ ഉപരിസഭയായ സെനറ്റിലും റിപ്പബ്ളിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നേടാനായത് നയരൂപീകരണത്തിൽ നിർണായകമാണ്.

ലോവർ ചേംബർ ഓഫ് കോൺഗ്രസിലും കേവല ഭൂരിപക്ഷത്തിന്റെ അടുത്ത് എത്തി. 435 അംഗ കോൺഗ്രസിൽ 205 സീറ്റ് റിപ്പപ്ബിളിക്കൻ പാർട്ടിക്ക് നേടിയിട്ടുണ്ട്. 218 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു കോൺഗ്രസിൽ വേണ്ടത്. ഡെമോക്രാറ്റിക് പാർട്ടിക്ക് 189 സീറ്റാണ് ലഭിച്ചിരിക്കുന്നത്.
വോട്ടെടുപ്പിൽ 50 സ്ംസ്ഥാനങ്ങളിൽ 30 സംസ്ഥാനത്തും ട്രംപ്് മുന്നിലെത്തിയെന്നത് പ്രത്യേകതയാണ്. വിധി നിർണയിക്കുന്ന ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളിൽ അട്ടിമറി വിജയം നേടിയതാണ് ട്രംപിനെ പ്രസിഡന്റ് കസേരയിലേക്ക് അനായാസം കൈപിടിച്ചെത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നോർത്ത് കരോലിനയിൽമാത്രമാണ് ട്രംപ് വിജയിച്ചത്.

ഇക്കുറി മറ്റു ആറിടത്തും .Arizona (11) Georgia (16) Michigan (15) Nevada (6) North Carolina (16) Pennsylvania (19) Wisconsin (10) മുന്നിലെത്തി
ഇതിൽ അരിസോണയിലും നെവാഡയിലും ഇലക്ട്രൽ കോളേജ് വോട്ടുകൾ പ്രഖ്യാപിക്കാനുണ്ട്, രണ്ടു സംസ്ഥാനത്തും 17 വോട്ടുകൂടി ട്രംപിന് തന്നെയാവും ലഭിക്കുക.
ജനകീയ വോട്ടിലും ട്രംപ് മുന്നിലെത്തി. ഇതുവരെയുളള കണക്കുപ്രകാരം കമല ഹാരിസ് 6,85,88317 വോ്ട്ടുനേടിയപ്പോൾ ട്രംപ് 7,34,27,265 വോട്ട് നേടി. 50.92 ശതമാനം വോട്ടുനേടിയാണ് വിജയം. 47.56 ശതമാനമാണ് കമലയുടെ വോട്ടിങ് ശതമാനം. ട്രംപിന്റെ വിജയം അമേരിക്കയുടെ വിദേശ നയത്തിൽ പ്രത്യേകിച്ച ഇസ്രയേലുമായുള്ള ബന്ധത്തിൽ കാര്യമായ മാറ്റം ഉണ്ടാകിനിടയില്ല.

എന്നാൽ യുദ്ധരഹിതമായ സമാധാന അവസ്ഥ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അധികാരത്തിലേറി മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിജയിച്ചശേഷവും യുദ്ധം അവസാനിപ്പിക്കുന്നതിനാണ് ശ്രമമെന്ന് വ്യക്തമാക്കിയത് ആശ്വാസമാണ്.
ഫലസ്തീൻ പ്രശ്നത്തിൽ ഇസ്രയേലിനോടൊപ്പം നിലക്കുമ്പോൾ ഗാസയിലെയും ലബനാനിലെയും യുദ്ധം അവസാനിപ്പിക്കുമെന്നും പറയുന്നത് എങ്ങനെ പ്രായോഗികമാകും എന്ന് കണ്ടറിയണം.
ഉക്രൈൻ-റഷ്യ യുദ്ധം ട്രംപ് എന്ത് നിലപാടായിരിക്കും സ്വീകരിക്കുയെന്നത് ലോകം ഉറ്റു നോക്കുന്നു. ഉക്രൈന്റെ കാര്യത്തിൽ ബൈഡന്റെ നിലപാടിനെതിരായിരുന്നു ട്രംപ്. ബൈഡൻ ഭരണകൂടത്തിന്റെ ഉക്രെയ്ൻ നയത്തെ ട്രംപ് വിമർശിക്കുകയും യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു,

മറ്റൊന്ന് ടംപിന്റെ കുടിയേറ്റ നയമാണ്. കുടിയേറ്റക്കാരെ നാടു കടത്തുമെന്നും മെക്സിക്കോയുടെ അതിർത്തിയിൽ സൈനികരെ വിന്യസിക്കുമെന്നും പറയുന്നു. രേഖകളില്ലാത്ത മാതാപിതാക്കളുടെ മക്കളുടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഇത് വലിയ മാനുഷിക പ്രശ്നമായി തീരുകയും ലക്ഷകണക്കിനു മനുഷ്യരെ അനാഥമാക്കുകയും ചെയ്യുന്നതാണ്.

കമല ഹാരിസിന്റെ ജാതിയും വംശവും ലിംഗവും ഒക്കെ തോല്വിയിൽ ഘടകങ്ങളായിട്ടുണ്ടാവാം. ജനാധിപത്യ പുരോഗമന രാഷ്്രടം എന്ന് പറയുമ്പോഴും അമേരിക്കയിൽ ഇതുവരെ ഒരു വനിതാ പ്രസിഡന്റിനെ ജനം തിരഞ്ഞെടുക്കുന്നതിന് തയ്യാറായിട്ടില്ല. കമല വിജയിച്ചിരുന്നുവെങ്കിൽ ആദ്യത്തെ വനിതയും, രണ്ടാമത്തെ കറുത്തവർഗ്ഗക്കാരിയും ആദ്യത്തെ ദക്ഷിണേഷ്യക്കാരിയുമാകുമായിരുന്നു.
2016 ൽ ഹിലരിക്ലിന്റനും, ഇപ്പോൾ കമല ഹാരിസും വനിത സ്ഥാനാർഥികളാണ് ട്രംപിന്റെ വിജയത്തെ സഹായിച്ചതെന്ന് പ്രത്യേകതയുണ്ട്.

ആഫ്രിക്കൻ വംശജര്, സ്പാനിശ് വംശജർ, അറബ് – അമേരിക്കൻ മുസ്ലിംകൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും വോട്ടുകൾ ഉറപ്പിക്കുന്നതിന് ട്രംപിന് സാധിച്ചു.
ഗസ- ഫലസ്തീൻ യുദ്ധംവും ഡെമോക്രാറ്റിക് പാർട്ടിക്ക് തിരിച്ചടിക്ക് കാരണമായി. അറബ് വംശജർക്ക് ഭൂരിപക്ഷമുള്ള മിഷിഗിൽ ട്രംപ് നേടിയ മേൽക്കൈയ് ഇതിനു തെളിവാണ് .അമേരിക്കയിൽ ഉടനീളം ഉയർന്ന യുദ്ധവിരുദ്ധ വികാരവും കമലാ ഹാരിസിന്റെ തോൽവിയിൽ സഹായിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles