Tuesday, December 24, 2024

Top 5 This Week

Related Posts

സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സൗ​ജ​ന്യ യാ​ത്ര പാ​സു​മാ​യി മെ​ട്രോ

ദോ​ഹ: ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ കി​ടി​ല​ൻ ​ഓ​ഫ​റു​മാ​യി ദോ​ഹ മെ​ട്രോ​യും ലു​സൈ​ൽ ട്രാ​മും. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഹ​മ​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ദോ​ഹ മെ​ട്രോ​യും ട്രാ​മും ഉ​പ​യോ​ഗി​ച്ച്​ ഒ​രു ദി​വ​സ സൗ​ജ​ന്യ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഫ്രീ ​ഡേ പാ​സ്​ ആ​ണ്​ സ​മ്മാ​നി​ക്കു​ന്ന​ത്.

ലോ​ക ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഓ​ഫ​റാ​യാ​ണ്​ ഇ​ത്​ ന​ൽ​കു​ന്ന​ത്. ബോ​ർ​ഡി​ങ്​ പാ​സും പാ​സ്പോ​ർ​ട്ടും സ​ഹി​തം ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള മെ​ട്രോ സ്റ്റേ​ഷ​ൻ കൗ​ണ്ട​റി​നെ സ​മീ​പി​ച്ചാ​ൽ ഫ്രീ ​ഡേ പാ​സ്​ ല​ഭി​ക്കും. ഇ​തു​പ​യോ​ഗി​ച്ച്​ ഒ​രു ദി​വ​സം മെ​​​ട്രോ​യു​ടെ ഏ​ത്​ റൂ​ട്ടി​ലും പ​രി​ധി​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്. കാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി​യ ശേ​ഷം പു​ല​ർ​ച്ച 2.59 വ​രെ​യാ​കും ഡേ ​പാ​സി​ന്‍റെ പ​ര​മാ​വ​ധി കാ​ലാ​വ​ധി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles