Monday, January 27, 2025

Top 5 This Week

Related Posts

ഒക്ടോബർ 7 ലെ ഹമാസ് ആക്രമണം : ഇസ്രായേൽ സൈനിക മേധാവി രാജിവച്ചു

2023 ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസിന്റെ വൻ ആക്രമണത്തിൽ പരാജയം ഏറ്റെടുത്ത്് ഐഡിഎഫ് മേധാവി ഹെർസി ഹാലേവി രാജിവച്ചു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന് നൽകിയ രാജി മാർച്ച് ആറിന് പ്രാബല്യത്തിൽവരും.

‘എന്റെ കമാൻഡിന് കീഴിലുള്ള [ഇസ്രായേൽ സൈന്യം] ഇസ്രായേലിന്റെ പൗരന്മാരെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ പരാജയപ്പെട്ടു,’ ഹാലേവി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന് നൽകിയ രാജി കത്തിൽ എഴുതി.

‘ഈ ഭയാനകമായ പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാ ദിവസവും, ഓരോ മണിക്കൂറിലും എന്നിൽ തന്നെ തുടരും, എന്റെ ജീവിതകാലം മുഴുവൻ എന്നിൽ തന്നെ തുടരും.’ ഹലേവി പറയുന്നു. തുടർന്ന് സതേൺ കമാൻഡ് മേധാവി യാരോൺ ഫിങ്കൽമാനും രാജി സമർപ്പിച്ചു.

ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ എല്ലാ സുരക്ഷാസംവിധാനങ്ങളും മറികടന്ന് ഹമാസ് നടത്തിയ ആക്രമണം ഇസ്രയേലി ഭരണ നേതൃത്വത്തിനും സൈന്യത്തിനുമെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും, 251 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഒക്ടോബർ എട്ട് മുതൽ ഇസ്രയേൽ പ്രതികാര നടപടിയുടെ ഭാഗമായി ഗസയിൽ ആരംഭിച്ച യുദ്ധം സമാധാന ഉട
മ്പടിയിൽ എത്തിയിരിക്കെയാണ് സൈനിക മേധാവി രാജിവച്ചത്. വ്യത്യസ്ത മുന്നണിയിൽ നടന്ന യുദ്ധത്തിൽ ഐഡിഎഫിനെ വിജയത്തിലെത്തിച്ച ശേഷമാണ് സ്ഥാനം ഒഴിയുന്നതെന്ന് ഹലേവി അവകാശപ്പെട്ടു.

17 വർഷത്തിനിടെ ആദ്യമായാണ് ഒരു ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് അവരുടെ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് രാജിവയ്ക്കുന്നത്. 2006-ലെ രണ്ടാം ലെബനൻ യുദ്ധത്തെത്തുടർന്ന് 2007-ൽ ലെഫ്റ്റനന്റ് ജനറൽ ഡാൻ ഹാലൂട്ട്‌സ് രാജിവച്ച

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles