Modal title

Subscribe to newsletter

Friday, April 11, 2025

Top 5 This Week

Related Posts

യമുന കരകവിഞ്ഞു, ഡൽഹിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി

ന്യൂഡൽഹി : യമുന നദി കരകവിഞ്ഞതോടെ ചെങ്കോട്ട, ചാന്ദ്‌നിചൗക്ക്, രാജ്ഘട്ട്, ഐടിഒ, സിവിൽ ലെയ്ൻസ്, കശ്മീരി ഗേറ്റ്, യമുന ബസാർ, മൊണാസ്ട്രി മാർക്കറ്റ്, ഡൽഹി സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. ഓൾഡ് ഡൽഹിയിലാണു പ്രളയം ഏറെ ബാധിച്ചിരിക്കുന്നത്. ഡൽഹി ഭാഗികമായി സ്തംഭിച്ചു. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് യമുന കരകവിഞ്ഞ് നഗരത്തിലൂടെ ഒഴുകുന്നത്. ചെങ്കോട്ട അടച്ചു. കാൽ ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു, വ്യാഴാഴ്ച രാത്രി 208,63 മീറ്റർ ജലനിരപ്പാണ് രേഖപ്പെടുത്തിയത്.

മെട്രോ ഗതാഗതം തടസ്സപ്പെട്ടു. ഹരിയാനയിൽനിന്നുള്ള വെള്ളത്തിന്റെ വരവ് ഇന്നു പുലർച്ചെയോടെ കുറയുമെന്നു കേന്ദ്ര ജലകമ്മിഷൻ അറിയിച്ചു.
സ്‌കൂളുകൾ, കോളജുകൾ, അടിയന്തര സേവനഗണത്തിൽ ഉൾപ്പെടാത്ത സർക്കാർ ഓഫിസുകൾ എന്നിവയ്ക്ക് 16 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്്. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്കു വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുന്നതു പരിഗണിക്കാനും സർക്കാർ നിർദേശിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകൾ, ഭാരവാഹനങ്ങൾ എന്നിവ ഡൽഹിയിലേക്കു പ്രവേശിക്കുന്നതു നിരോധിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കു നിയോഗിച്ചിട്ടുണ്ട്. തീരപ്രദേശത്തുനിന്ന് ആയിരക്കണക്കിനു ജനങ്ങളെ ഒഴിപ്പിച്ചു. താൽക്കാലിക ടെന്റുകളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

കനത്ത പ്രളയം ബാധിച്ച് ഹിമാചലിൽ നിന്ന് ഒഴുകിയെത്തുന്ന ജലം ഹരിയാനയിലെ ഹാത്‌നികുണ്ഡ് അണക്കെട്ടിൽനിന്നു യമുനയിലേക്കു തുറന്നുവിട്ടതോടെയാണു യമുന നദിയിൽ ജലനിരപ്പ് ഉയർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles