രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിരിക്കെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രധാന നേതാക്കളില്‍ ഒരാളായ അരവിന്ദ് കേജ്രിവാളാണ് അറസ്റ്റിലായിരിക്കുന്നത്. അതും രാജ്യ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഇത് ആദ്യമാണ്. അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷ സഖ്യത്തിനെതരായ ബിജെപിയുടെ കരു നീക്കമായാണ് കോണ്‍ഗ്്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തന്നത്. അതുകൊണ്ട്്് കജിരിവാളിന്റെ പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വ്യാഴാഴ്ച ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്തിറങ്ങിയത് ശ്രദ്ധിക്കപ്പെട്ടു. രാഹുല്‍ ഗാന്ധി ഇന്ന്്് കേജ്‌രിവാളിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നാണ് വിവരം. പേടിച്ച സ്വേച്ഛാധിപതി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കുക, കമ്പനികളില്‍ നിന്ന് പണം തട്ടുക, മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക പുറമെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും, ഇതിനൂ് ഇന്ത്യ ഉചിതമായ മറുപടി നല്‍കുമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു
തോല്‍വി ഭയന്നുള്ള നീക്കമെന്നും ബഹുജനപ്രക്ഷോഭത്തിന് തുടക്കമാകുമെന്നും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും വ്യക്തമാക്കി. ബഹുജനപ്രക്ഷോഭത്തിന് തുടക്കമെന്ന് സമാജ്?വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും, ഇ.ഡി നടപടി ഭരണഘടനാവിരുദ്ധമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. പ്രധാന മന്ത്രി ജനാധിപത്യത്തെ തരം താഴ്ത്തിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലെ അറസ്റ്റ് അംഗീകരിക്കാനാകില്ലെന്നായിരുന്നു നടപടിയോടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. അറസ്റ്റിനെ ് സിപിഎമ്മും അപലപിച്ചു. ബിജെപിയുടേത് ഫാഷിസ്റ്റ് സര്‍ക്കാരെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. എഐഎഡിഎംകെ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ജെഎംഎം, ആര്‍ജെഡി, ബിആര്‍എസ് എന്നീ പാര്‍ട്ടികളും കേജ്‌രിവാളിന്റെ അറസ്റ്റിനെ അപലപിച്ച് രംഗത്തുവന്നു. അറസ്റ്റിനെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനാണ് പ്രതിപക്ഷ സഖ്്യം നീങ്ങുന്നത്.