Wednesday, December 25, 2024

Top 5 This Week

Related Posts

ഓശാന തിരു കർമ്മങ്ങളിൽ പങ്കെടുത്തു ഡീൻ കുര്യാക്കോസ്

നെടുങ്കണ്ടം : പ്രചാരണത്തിനിടെ ഓശാന ഞായർ ചടങ്ങുകളിൽ പങ്കെടുത്തു യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ചർച്ചിൽ രാവിലെ 6.45 ന് നടന്ന ഓശാന ഞായർ തിരു കർമ്മത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി പങ്കെടുത്തത്.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഓശാന ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുരുത്തോല വെഞ്ചിരിപ്പിലും തുടർന്ന് നടന്ന കുരുത്തോല പ്രദക്ഷിണത്തിലും കുർബാനയിലും യുഡിഎഫ് സ്ഥാനാർത്ഥി പങ്കെടുത്തു.
തുടർന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ കണ്ട് അനുഗ്രഹം തേടി.

പള്ളിയിലെത്തിയ എല്ലാ വിശ്വാസികൾക്കും ഓശാന തിരുന്നാൾ ആശംസകൾ നേർന്നാണ് ഡീൻ കുര്യാക്കോസ് മടങ്ങിയത്…

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles