Monday, January 27, 2025

Top 5 This Week

Related Posts

വന്യമൃഗ ശല്യം : സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയെന്ന് മാത്യു കുഴല്‍നാടന്‍

അടിമാലി : മലയോര മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് നീതികരിക്കാനാകാത്ത അലംഭാവമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

ആക്രമണം നേരിടുന്നവരുടുള്ള സര്‍ക്കാരിന്റെ സമീപനവും ശരിയല്ല. നഷ്ട പരിഹാരം പോലും കൃത്യമായി നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

അടിമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡീൻ കുര്യാക്കോസ് അടിമാലി റോഡ്‌ഷോയിൽ

എല്‍ഡിഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭു പതിവ് ചട്ട ഭേദഗതി നിയമം ഇടുക്കിയിലെ കര്‍ഷക ജനതയോടുള്ള വഞ്ചനയാണ്. ഇടുക്കിയിലെ എല്ലാ വികസന സാധ്യതകളെയും ഈ നിയമം ഇല്ലാതാക്കും.

ബിജെപിയോട് നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടമാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തുന്നത്. എന്നാല്‍ ചിഹ്നം നിലനിര്‍ത്താനുള്ള മത്സരം മാത്രമാണ് സിപിഎമ്മിനെന്നും മാത്യു കുഴല്‍നാടന്‍ പരിഹസിച്ചു.

എം.ബി സൈനുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സി.പി മാത്യു, മുന്‍ എംഎല്‍എമാരായ ഇ.എം അഗസ്തി, ഏ.കെ മണി, കെപിസിസി ജനറല്‍ സെക്രട്ടറി എസ് അശോകന്‍, യുഡിഎഫ് ജില്ല ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ജോയി തോമസ്, ആന്റപ്പന്‍ ജേക്കബ്, റോയി കെ. പൗലോസ്, ഇബ്രാഹിംക്കുട്ടി കല്ലാര്‍, ഒ.ആര്‍ ശശി, പി.വി സ്‌കറിയ, എ.പി ഉസ്മാന്‍, ബാബു പി കുര്യാക്കോസ്, ജി മുനിയാണ്ടി, കെ.എ കുര്യന്‍, പി.സി ജയന്‍, കെ സുരേഷ് ബാബു, കെ.എം.എ ഷുക്കൂര്‍, കെ.എസ് സിയാദ്, മൈതീന്‍ വാച്ചക്കല്‍, ബാബു കീച്ചേരി, ജോണ്‍സണ്‍ അലക്‌സാണ്ടര്‍, കെ.കെ ബാബു എന്നിവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles