Monday, January 27, 2025

Top 5 This Week

Related Posts

ഇടുക്കിയിൽ വീണ്ടും ഡീൻ ; ഭൂരിപക്ഷം 1,33,727

രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനുള്ള പോരാട്ടത്തിനു ഇടുക്കിയിലെ ജനങ്ങളുടെ സംഭാവനയാണ്് വിജയമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഒരേ എതിരാളികൾ തമ്മിൽ മൂന്നാം വട്ടവും ഇടുക്കിയിൽ പോരാടാനിറങ്ങുമ്പോൾ ഡീൻ കുര്യാക്കോസിന്റെ പ്രചരണ ബോർഡുകളിൽ ഉയർത്തിയ മുദ്രാവാക്യം ഇടുക്കിയിൽ വീണ്ടും ഡീൻ എന്നായിരുന്നു. അത് യാഥാർഥ്യമാക്കി ഉജ്ജ്വല വിജയമാണ് ഡീൻ കുര്യാക്കോസ് നേടിയത്. ആകെ പോൾ ചെയ്ത വോട്ടിൽ 43,2372 വോട്ട് ഡീൻ നേടി. എതിർ സ്ഥാനാർഥി അഡ്്വ. ജോയ്‌സ് ജോർജിന് ലഭിച്ചത് 2,98, 645 വോട്ട്. ബിജെപിയുടെ സംഗീത വിശ്വനാഥൻ 91, 323 വോട്ടാണ് പിടിച്ചത്. 2014 ൽ ഇടുക്കിയിൽ ഇടതുമുന്നണിക്ക് വിജയം സമ്മാനിച്ച ജോയ്‌സ് ജോർജിനെ തോല്പിച്ചാണ് 2019 ൽ ഡീന് #കുര്യാക്കോസ് വിജയിച്ചത്്. 2014 ൽ ജോയ്‌സിന്റെ ഭൂരിപക്ഷം 50542. ആയിരുന്നു.

നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടിങ് നില

2019 ൽ ഡീൻ സീറ്റ് തിരിച്ചുപിടിച്ചത് 1,71,053 വോട്ടിന്റെ ഭൂരിപക്ഷത്തിന് .ഇക്കുറി ഡീന്റെ വിജയം 1,33,727 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഇടുക്കി ജില്ലയിലെ ഭൂ പ്രശ്‌നവും മുൻകാല വികസന നേട്ടവും അജണ്ടയാക്കി ജോയ്‌സ് ജോർജിന്റെ പ്രചാരണം മലയോര ജനങ്ങളിൽ മാറ്റം സൃഷ്ടിച്ചില്ല. ഇടയ്ക്ക് കൈവിട്ട ഇടുക്കി യു.ഡി.എപിന്റെ കോട്ടയെന്ന് തെളിയിക്കുന്നതാണ് ഡീന് കുര്യാക്കോസിന്റെ രണ്ടാം വിജയം.

രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനുള്ള പോരാട്ടത്തിനു ഇടുക്കിയിലെ ജനങ്ങളുടെ സംഭാവനയാണ്് വിജയമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇടതുമുന്നണിയുടെ ജനദ്രോഹ നയത്തിനോടുള്ള പ്രതിഷേധവും വിജയത്തിനു കാരണമായതായി അദ്ദേഹം പറഞ്ഞു. വിജയത്തിനു വേണ്ടി പ്രവര്ത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു

മണ്ഡലത്തിലെ ജയ പരാജയങ്ങൾ

1977-ലാണ് മണ്ഡലം രൂപീകൃതമായത്. ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രശസ്തനായ സി.എം. സ്റ്റീഫനിലൂടെ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനം ഉറപ്പിച്ചു. എ്്ന്നാൽ
1980-ൽ സി.പി.ഐ.എമ്മിലെ എം.എം. ലോറൻസിലൂടെ മണ്ഡലം എൽ.ഡി.എഫ്. പിടിച്ചെടുത്തു. 1984 ൽ കോൺഗ്രസിലെ പി.ജെ. കുര്യൻ വീണ്ടും സീറ്റ് തിരു
പിന്നീട് 1998 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ മണ്ഡലം കോൺഗ്രസിന് ഒപ്പം തന്നെയായിരുന്നു. 1989-ലും 91-ലും പാലാ കെ.എം. മാത്യുവും 96-ൽ എ.സി. ജോസും 98-ൽ പി.സി. ചാക്കോയും കോൺഗ്രസ് എം.പിമാരായി ലോക്‌സഭയിലെത്തി.

1999-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. കോട്ട തകർത്ത് ഫ്രാൻസിസ് ജോർജിലൂടെ മണ്ഡലം എൽ.ഡി.എഫ്. വീണ്ടും എൽഡിഎഫ് പിടിച്ചെടുത്തു. 2004-ലും എൽ.ഡി.എഫ്. വിജയം ആവർത്തിച്ചു. 2009-ൽ പി.ടി. തോമസിലൂടെ യു.ഡി.എഫ്. മണ്ഡലം തിരിച്ചു പിടിച്ചു. 2014-ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറിൽ അഡ്വ. ജോയ്‌സ് ജോർജ് വിജയിച്ചെങ്കിലും. 2019-ൽ ചരിത്ര ഭൂരിപക്ഷത്തിൽ അഡ്വ. ഡീൻ കുര്യാക്കോസിലൂടെ യു.ഡി.എഫ്. മണ്ഡലം തിരിച്ചുപിടിച്ചു.2019-ൽ ചരിത്ര ഭൂരിപക്ഷത്തിൽ അഡ്വ. ഡീൻ കുര്യാക്കോസിലൂടെ യു.ഡി.എഫ്. മണ്ഡലം തിരിച്ചുപിടിച്ചു.

വർഷം -സ്ഥാനാർത്ഥി -പാർട്ടി -ഭൂരിപക്ഷം

1977 സി.എം. സ്റ്റീഫൻ INC 79,357
1980 എം.എം. ലോറൻസ് CPM 7033
1984 പി.ജെ. കുര്യൻ INC 1,30,624
1989 പാലാ കെ.എം. മാത്യു INC 91479
1991 പാലാ കെ.എം. മാത്യു INC 25,206
1996 എ.സി. ജോസ് INC 30140
1998 പി.സി. ചാക്കോ INC 6350
1999 കെ. ഫ്രാൻസിസ് ജോർജ് KEC 9,298
2004 കെ. ഫ്രാൻസിസ് ജോർജ് KEC 69,384
2009 അഡ്വ പി.ടി. തോമസ് INC 74,796
2014 അഡ്വ. ജോയ്‌സ് ജോർജ്ജ് LDF 50542
2019 അഡ്വ. ഡീൻ കുര്യാക്കോസ് INC 1,71,053

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles