Monday, January 27, 2025

Top 5 This Week

Related Posts

പതിവ് തെറ്റിക്കാതെ എഴുകുംവയൽ കുരിശുമല കയറി ഡീൻ

കട്ടപ്പന : ദുഃഖ വെള്ളി ദിനം ആയതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് പ്രചാരണ പരിപാടികൾ ഒന്നും ഉണ്ടായില്ല.രാവിലെ എഴുകുംവയലിൽ ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കൽനടയായി കുരിശുമല കയറി. തുടർച്ചയായി എട്ടാം വർഷമാണ് ഡീൻ ദുഖവെള്ളി ദിനത്തിൽ എഴുകുംവയൽ കുരിശുമലയിൽ പീഡാനുഭവ ശുശ്രുഷയിൽ പങ്കെടുക്കുന്നത്.

രാവിലെ 7 മണിക്ക് ഇടുക്കി രൂപത മെത്രാൻ അഭിവാന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിനൊപ്പമാണ് ഡീൻ കുരിശിന്റെ വഴിയിൽ പങ്കെടുത്തത്.

തുടർന്ന് കുരിശുമല ദേവാലയത്തിൽ നടന്ന പീഡാനുഭവ ശ്രുശ്രൂഷയിലും പങ്കെടുത്തു. ഇതിനുശേഷം വിശ്വാസികളോടൊപ്പം നേർച്ച കഞ്ഞി കഴിച്ച് അവരുടെ അനുഗ്രഹം തേടിയാണ് ഡീൻ കുര്യാക്കോസ് കുരിശുമല ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles