പത്തനംതിട്ട : അടൂരില്‍ ലോറിയിലേക്ക് കാറിടിച്ചു കൊല്ലപ്പെട്ട അനുജയുടെയും ഹാഷിമിന്റെയും ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറി. ഹാഷിമിന്റെ രണ്ടു ഫോണും അനുജയുടെ ഒരു ഫോണുമാണ് കൈമാറിയത്. ഒരു വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിക്കും. അനൂജയുടെ സഹ അധ്യാപകരുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അനുജയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഹാഷിമിന്റെ കബറടക്കം. ഇന്നലെ നടത്തി. അനുജയും ഹാഷിമും ആറുമാസമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.
സഹഅധ്യാപകര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ട്രാവലറില്‍ മടങ്ങുകയായിരുന്നു അനുജ. വഴിയില്‍വെച്ച് ഹാഷിം ട്രാവലര്‍ തടഞ്ഞ് അനുജയെ കാറില്‍ കയറ്റി കൊണ്ട് വരികയായിരുന്നു. എം.സി റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.കാറില്‍ മല്‍പ്പിടുത്തം നടന്നതായും അനൂജ കാറില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന സൂചന നല്‍കുന്ന പഞ്ചായത്ത് അംഗത്തിന്റെ ദൃക്‌സാക്ഷി വിവരവും പോലീസിനു ലഭിച്ചി്ട്ടുണ്ട്്്
കാറ് പാളിപ്പോകുന്നതും മുന്നില്‍ ഇടത്തെ ഡോര്‍ തുറക്കുന്നത് കണ്ടും എന്നായിരുന്നു മൊഴി. അനുജ രക്ഷപെടാന്‍ ശ്രമിച്ചിട്ടും ഹാഷിം തടഞ്ഞതായാണ് നിഗമനം. കുളക്കടനിന്ന് നേരെ അടൂരില്‍ എത്താമെന്നിരിക്കെ ഏനാദിമംഗലം ഏഴംകുളം വഴി വളഞ്ഞുവന്നതും ദുരൂഹമാണ്. കാറിലടക്കം വിശദമായ ഫൊറന്‍സിക് പരിശോധന നടക്കാനുണ്ട്. വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് യഥാര്‍ഥ സംഭവം പുറത്തുകൊണ്ടുവരാനാണ് പോലീസ് ശ്രമിക്കുന്നത്. അനുജയുടെയും ഹാഷിമിന്റെയും ബന്ധം സംബന്ധിച്ച് ഇരു വീ്ട്ടുകാരും അജ്്ഞരാണ്.