Monday, January 27, 2025

Top 5 This Week

Related Posts

കിസ്റ്റ്യാനോ റൊണാൾഡോക്ക് യുവേഫയുടെ ആദരം

മികച്ച ഗോൽ സ്‌കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവേഫയുടെ ആദരം. യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്‌കോററായ
റൊണാൾഡോയെ യുവേഫ ചാമ്പ്യൻസ് ലീഗ് പുതിയ പതിപ്പിലേക്കുള്ള നറുക്കെടുപ്പ് വേദിയിൽ വെച്ചാണ് ആദരിച്ചത്. യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൽനിന്ന്് റോണാൽഡോ അവാർഡ് ഏറ്റുവാങ്ങി

കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകൾക്കായി 183 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലാണ് റൊണാൾഡോ കളത്തിലിറങ്ങിയത്. മത്സരങ്ങളിൽ 140 ഗോളുകളും സ്‌കോർ ചെയ്തു. മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾനേടുന്ന ആദ്യ താരമെന്ന നേട്ടവും റോണോയുടെ പേരിലാണ്. തുടർച്ചയായ 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ സ്‌കോർ ചെയ്യുകയുമുണ്ടായി. റയലിനിനൊപ്പവും യുണൈറ്റഡിനൊപ്പവുമായി കരിയറിൽ അഞ്ചു തവണയാണ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. 2008ൽ യുണൈറ്റഡിനൊപ്പമാണ് ആദ്യ ട്രോഫി നേടിയത്. പിന്നീട് 2014,16,17,18 വർഷങ്ങളിലും കിരീടം ചൂടി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles