Friday, November 1, 2024

Top 5 This Week

Related Posts

മണിപ്പൂർ കലാപം സർക്കാരിനെതിരെയുള്ള പരാമർശം : ആനിരാജക്കും മറ്റു രണ്ടു പേർക്കുമെതിരെ രാജ്യദ്രോഹക്കേസ്

മണിപ്പൂരിലെ സംഘർഷം സർക്കാർ സഹായത്തോടെയെന്ന വസ്തുതാ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന്്് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനിരാജ ഉൾപ്പെടെയുള്ളവർക്കെതിരെ മണിപ്പൂർ പൊലീസ് രാജ്യദ്രോഹ കേസ് ചുമത്തി .എൻ.എഫ്.ഐ.ഡബ്ല്യു നേതാവ് നിഷ സിദ്ധു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബിജെപി പ്രവർത്തകൻ എൽ. ലിബൻ സിംഗ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

രാജ്യദ്രോഹം ഉൾപ്പെടെ ഒൻപത് കുറ്റങ്ങളാണ് ഇവർക്കെതിരെ ഇൻഫാലിൽ ചുമത്തിയിരിക്കുന്നത്. ഇതിനിടെ ദീക്ഷ ദ്വിവേദിയുടെ അറസ്റ്റ് സുപ്രിംകോടതി താല്ക്കാലികമായി തടഞ്ഞു. അഭിഭാഷകയായ ദീക്ഷാ ദ്വിവേദി അറസ്റ്റ് തടയണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നാല് വർഷമായി ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്ന ദീക്ഷാ ദ്വിവേദി രാജ്യദോഹ കുറ്റം ഒഴിവാക്കണമെന്ന് കാണിച്ച് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ഇവർക്കുവേണ്ടി മുതിർന്ന അഭിഭാഷകനായ സിദ്ധാർഥ് ലുത്രയാണ് സുപ്രിംകോടതിയിൽ ഹാജരായത്..
സർക്കാർ പിന്തുണയോടെയുള്ള സംഘർഷം ആണ് നടക്കുന്നതെന്നും പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചുവെന്നും സംഘം ആരോപിച്ചിരുന്നു. ഇതോടൊപ്പം സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല അജണ്ടയാണ് കലാപത്തിനു കാരണമെന്നും ചൂണ്ടികാണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles