Monday, January 27, 2025

Top 5 This Week

Related Posts

കോവിഷീൽഡ് ഗുരുതര പാർശ്വഫലത്തിന് കാരണമാകാമെന്ന് വാക്‌സിന്റെ നിർമാതാക്കൾ സമ്മതിച്ചു

കോവിഡ് പ്രതിരോധ വാക്‌സിനായി ഉപയോഗിച്ച കോവിഷീൽഡ് ഗുരുതര പാർശ്വഫലത്തിന് കാരണമാകാമെന്ന് വാക്‌സിന്റെ നിർമാതാക്കൾ യു.കെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയതെന്ന് ബ്രിട്ടീഷ് പത്രമായ ‘ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലടക്കം ലോക വ്യാപകമായി ഉപയോഗിച്ച് പ്രധാന വാക്‌സിനുകളിലൊന്നാണ്.

അപൂർവ അവസരങ്ങളിൽ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയതെന്ന് ബ്രിട്ടീഷ് പത്രമായ ‘ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.

2021 ഏപ്രിൽ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് എ്ന്ന ആളാണ് വാക്സിൻ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചുവെന്നും രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും കാണിച്ച്് മെഡിക്കൽ റിപ്പോർട്ട്്് സഹിതം നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ, പരാതിക്കാരന്റെ ആരോപണങ്ങളെ ആദ്യം എതിർത്ത ആസ്ട്രസെനെക, കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് കോവിഷീൽഡ് അപൂർവം കേസുകളിൽ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ടി.ടി.എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) ഇടയാക്കുമെന്ന് സമ്മതിച്ചത്.

ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ വാക്‌സിൻ നിർമിച്ച് വിതരണം ചെയ്തത്. കോവിഷീൽഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളാണ് അസ്ട്രസെനെക നിർമിച്ചത്.

വാക്‌സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും വാക്‌സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനിയുടെ വെളിപ്പെടുത്തിൽ കൂടുതൽ നിയമയുദ്ധത്തിനു കാരണമാകും. ഇവരുടെ വാക്സിൻ ഉപയോഗിച്ച് രോഗം ബാധിച്ച കൂടുതൽ പേർ കോടതിയെ സമീപിച്ചേക്കും. സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക്ക-ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles