Monday, January 27, 2025

Top 5 This Week

Related Posts

സിനിമ- സീരിയൽ താരം കനകലത അന്തരിച്ചു

പ്രശ്‌സ്ത സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. 64 വയസ്സായിരുന്നു. പാർക്കിൻസൺസ് രോഗ ബാധയെ തുടർന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്തൈ വസതിയിലാണ് അന്ത്യം. നാടകത്തിൽ നിന്ന് വെള്ളിത്തിരയിലെത്തിയ കനക ലത മലയാള- തമിഴ് ഉൾപ്പെടെ 350 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്്.
പി എ ബക്കർ സംവിധാനം ചെയ്ത ഉണർത്തുപാട്ടായിരുന്നു ആദ്യചിത്രം. എന്നാൽ ആ സിനിമ റിലീസായില്ല. തുടർന്ന് ലെനിൻ രാജേന്ദ്രന്റെ ‘ചില്ല്’ എന്ന സിനിമയിൽ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയതോടെയാണ് സിനിമയിൽ ചുവടുറപ്പിയ്ക്കുന്നത്. 2023 ഏപ്രിൽ എട്ടിന് റിലീസായ പൂക്കാലം എന്ന സിനിമയാണ് അവസാന ചിത്രം.

കിരീടം, വർണപ്പകിട്ട്, കൗരവർ, ആദ്യത്തെ കൺമണി, മിഥുനം, വാർധക്യപുരാണം, രാജാവിന്റെ മകൻ, ജാഗ്രത, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ,് അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ്, ചേകവർ, സ്ഫടികം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ
മുപ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാൾ തുടങ്ങിയ നാടകങ്ങളിലും കനക ലത വേഷമിട്ടു. 450 ലധികം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles