Home NEWS Chhattisgarh Maoist Attack ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം : മലയാളി ഉൾപ്പടെ രണ്ട് സിആർപിഎഫ് ജവാൻമാർ...

Chhattisgarh Maoist Attack ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം : മലയാളി ഉൾപ്പടെ രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു

0
124
വിഷ്ണു ആർ (35

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പടെ രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു തിരുവനന്തപുരം പാലോട് സ്വദേശയായ വിഷ്ണു ആർ (35), കോൺസ്റ്റബിൾ ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റ് നടത്തിയ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്ഫോടനത്തിൽ ട്രക്ക് തകർന്നാണ് രണ്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടത്.

റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ സുരക്ഷാ സേനയുടെ സുക്മ ജില്ലയിലെ സിൽഗർ, തെക്കൽഗുഡെം ക്യാമ്പുകൾക്ക് ഇടയിലുള്ള തിമ്മപുരം ഗ്രാമത്തിന് സമീപം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് കുഴിബോംബ് സ്‌ഫോടനം നടന്നത്.

സിആർപിഎഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്രാ) 201 ബറ്റാലിയനിലെ ഉദ്യോഗസ്ഥർ സിൽഗറിൽ നിന്ന് തെക്കുളഗുഡെം ക്യാമ്പുകളിലേക്ക് പതിവ് പട്രോളിംഗിനായി പോകവെയാണ് ആക്രമണത്തിനിരയായത്. ഡ്രൈവാറാണ് കൊല്ലപ്പെട്ട വിഷ്ണു.

ഏപ്രിലിൽ ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 15 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here