Friday, November 1, 2024

Top 5 This Week

Related Posts

മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണം: രമേശ് ചെന്നിത്തല

തൃശൂരിൽ പൂരം പൊളിച്ച് ബിജെപി സ്ഥാനാർഥിയെ ജയിപ്പിച്ചത് മുഖ്യന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണമാണെന്ന എൽഡിഎഫ് എംഎൽഎ പിവി അൻവറിന്റെ കൃത്യമായ പ്രഖ്യാപനം ഞെട്ടിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിന്റെ വഴിവിട്ട സഹായം പല കാര്യങ്ങളിലും ലഭിക്കുന്നതിനാണ് ഈ വിജയം എന്നാണ് അൻവർ വ്യക്തമാക്കുന്നത്.

എന്തുകൊണ്ടാണ് പൂരം കലക്കാൻ നേതൃത്വം കൊടുത്ത എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി എന്തു വില കൊടുത്തും സംരക്ഷിക്കുന്നത് എന്നും എന്തിനാണ് എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് എന്നുമുള്ള കേരളജനതയുടെ മുഴുവൻ സന്ദേഹത്തിന് ഇപ്പോൾ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്.

കേരളത്തിലെ മുഴുവൻ ജനങ്ങളോടുമുള്ള കൊലച്ചതിയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. പരസ്യമായി ബിജെപിയോടുള്ള എതിർക്കുകയും ന്യൂനപക്ഷ പ്രേമം നടിക്കുകയും ചെയ്തിട്ട് കേരളത്തിൽ നിന്ന് ഒരു പാർലമെന്റംഗത്തെ ബിജെപിക്ക് സംഭാവന ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഇതാണോ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി? ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. ബിജെപിക്കു വിടുപണി ചെയ്ത മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തു തുടരാൻ അനുവദിക്കാതെ പുറത്താക്കുകയാണ് സിപിഐഎം ചെയ്യേണ്ടത്.

സ്വർണം പൊട്ടിക്കുന്നതിൽ എസ്പി സുജിത് കുമാറിന്റെയും എഡിജിപി അജിത് കുമാറിന്റെയും പങ്ക് വ്യക്തമാക്കുന്ന തെളിവടക്കം പി.വി അൻവർ മുഖ്യമന്ത്രിക്കു കൈമാറിയിട്ടും കുറ്റവാളികളായ ഉന്നതോദ്യോഗസ്ഥരെ സമ്പൂർണമായും സംരക്ഷിച്ചുകൊണ്ട് പരസ്യ പത്രസമ്മേളനം നടത്തി അൻവറിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതു എന്തുകൊണ്ടാണ് എന്ന് കേരളജനതയ്ക്ക് ഇപ്പോൾ മനസിലാകുന്നു. സ്വർണക്കടത്തു നടത്തുകയും പിടിക്കപ്പെടാതിരിക്കാൻ കേന്ദ്രസർക്കാരിന് വിടുപണി ചെയ്യുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നത്്. അതിനായി തിരഞ്ഞെടുപ്പുകൾ വരെ അട്ടിമറിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്വർണക്കടത്തിൽ പങ്കാളികളാണ്. ശിവശങ്കർ മുതൽ ഇപ്പോൾ എഡിജിപി വരെയുള്ളവർ ഈ മാഫിയയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് ഈ മാഫിയെ നിയന്ത്രിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു വലിയ അധോലോകകേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ കൊള്ളസംഘത്തെ ഉടൻ പുറത്താക്കാൻ വേണ്ടത് സിപിഎം ചെയ്യണം. ഇല്ലെങ്കിൽ ജനങ്ങളോട് ചെയ്യുന്ന കൊടും വഞ്ചനയാകും.

പുരം പൊളിച്ചതു മുതൽ സ്വർണക്കടത്തു വരെയുള്ള മുഴുവൻ മാഫിയാ പ്രവർത്തനങ്ങളും സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം. സംസ്ഥാന മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം ആ സ്ഥാനത്ത് തുടരാൻ അനുവദിക്കരുത്. ഉടൻ പുറത്താക്കണം- രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles