മൂവാറ്റുപുഴ : മുവാറ്റുപുഴ നഗരസഭ ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ ചെണ്ടുമല്ലി പൂ കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് നഗരസഭ ചെയർമാൻ പി പി എൽദോസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിം കമ്മറ്റി ചെയർപേഴ്സൺ മീരാ കൃഷ്ണൻ അധ്യക്ഷയായി.

കൗൺസിലർമാരായ കെ കെ സുബൈർ, പി വി രാധാകൃഷ്ണൻ, വി എ ജാഫർ സാദിക്ക് ജെ.എച്ച്.ഐമാരായ സുധീഷ് കുമാർ, കെ.എസ്. സൗമ്യ, തെഴിലുറപ്പ് മേറ്റ് ശാന്ത ശിവൻ എന്നിവർ പങ്കെടുത്തു. നഗരസഭ ഒന്നാം വാർഡിൽ പുളിഞ്ചുവട് ശാസ്ത്താംകുടി അമ്പലത്തിനു സമീപം 9 സെന്റ് സ്ഥലത്ത് മൂവാറ്റുപുഴ കൃഷി ഭവനിൽ നിന്നും ലഭിച്ച ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലി, വാടാമല്ലി തൈകളാണ് നട്ടിരുന്നത്.

