Monday, January 27, 2025

Top 5 This Week

Related Posts

ഡോ. സെബാസ്റ്റിയൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു

മുൻ എം.പിയും പ്രമുഖ മാധ്യമ- രാഷ്ട്രീയ നീരീക്ഷകനുമായ ഡോ. സെബാസ്റ്റിയൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷൻ അംഗവും റിട്ട.ജില്ലാ സെഷൻസ് ജഡ്ജിയാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ.
മക്കൾ: ഡോൺ സെബാസ്റ്റിയൻ (മാധ്യമപ്രവർത്തകൻ നോർവെ), റോൺ സെബാസ്റ്റിയൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റിയൻ (മാധ്യമപ്രവർത്തകൻ-ഡോക്യുമെന്ററി സംവിധായകൻ). മരുമക്കൾ: ഡെൽമ ഡൊമിനിക് ചാവറ ( നോർവെ), സബീന പി. ഇസ്മായീൽ (ഗവൺമെന്റ് പ്ലീഡർ, ഹൈക്കോടതി).

എറണാകുളം പ്രൊവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസർകോട് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും മകളാണ്
1985ൽ കാസർകോട് മുൻസിഫ് ആയി ജൂഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ, നിയമവകുപ്പിൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കാർഷികാദായ നികുതി-വിൽപ്പന നികുതി അപലേറ്റ് ട്രിബ്യൂണലിൽ ചെയർപേഴ്സണും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവുമായിരുന്നു. പോൾസ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു. ഫൊർഗോട്ടൺ വിക്ടിം എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles