Friday, November 1, 2024

Top 5 This Week

Related Posts

വിജയപഥത്തിൽ കുതിച്ചുയർന്ന് ചന്ദ്രയാൻ 3, കേരളത്തിനും നേട്ടത്തിൽ പങ്ക്

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയപഥത്തിൽ . ശ്രീഹരിക്കോട്ട സതീഷ്ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് എൽവിഎം 3 എം 4 റോക്കറ്റ്് ചാന്ദ്രയാൻ 3 മായി ആകാശത്തേക്ക് വിജയകരമായി കുതിച്ചുയർന്നു. 22-ാം മിനിറ്റിൽ ആദ്യഭ്രമണപഥത്തിലെത്തി. പേടകം പ്രതീക്ഷിച്ച പോലെ സഞ്ചരിക്കുന്നുവെന്നും രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

ആഗസ്ത് ആദ്യവാരം ഭൂമിയുടെ ആകർഷണവലയം ഭേദിച്ച് പേടകം ചന്ദ്രനിലേക്ക് നീങ്ങും. ആഗസ്ത് മൂന്നാംവാരം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് കടക്കും. പിന്നീട് വേഗം കുറച്ച് ചന്ദ്രന്റെ നൂറു കിലോമീറ്റർ അരികിലേക്ക് എത്തിക്കും. തുടർന്ന് പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെടും. വീണ്ടും 50 കിലോമീറ്റർ അരികിലേക്ക് നീങ്ങും. ആഗസ്ത് 23 നോ 24നോ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും. നാല് ത്രസ്റ്റർ എതിർ ദിശയിൽ ജ്വലിപ്പിച്ചാണ് വേഗം നിയന്ത്രിക്കുക. സെൻസറുകളുടെ സഹായത്തോടെ സ്വയം നിയന്ത്രിത സംവിധാനം വഴിയാണ് സോഫ്റ്റ് ലാൻഡിങ്. ആറ് പ്രധാന പരീക്ഷണ ഉപകരണമാണ് ലാൻഡറിലും റോവറിലുമുള്ളത്. ഇവ ഉപയോഗിച്ച് രണ്ടാഴ്ച പര്യവേക്ഷണം നടക്കും.

1752 കിലോയുള്ള ലാൻഡർ പേടകത്തെ ചന്ദ്രന്റെ പ്രതലത്തിൽ ഇറക്കുകയും അതിനകത്തുള്ള ചക്രവണ്ടി (റോവർ) ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങി സമീപപ്രദേശങ്ങളിൽ രാസ പര്യവേക്ഷണം നടത്തുകയുമാണ് ദൗത്യലക്ഷ്യം. ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ അവസാന നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട് അവിടെ വീണുപോയ ചാന്ദ്രയാൻ – -2ലെ വിക്രം എന്ന ലാൻഡറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് മൂന്നാം ദൗത്യത്തിലെ ലാൻഡർ. ലാൻഡറിന്റെ വിജയത്തോടെ ഒരു യന്ത്രപേടകത്തെ ചന്ദ്രനിൽ പതുക്കെ ഇറക്കുന്ന (സോഫ്റ്റ് ലാൻഡിങ്) നാലാമത്തെ രാജ്യമെന്ന ബഹുമതിയും ഇന്ത്യയുടേതാകും. ചാന്ദ്രയാൻ മൂ്ന്ന് ദൗത്യത്തിൽ കേരളത്തിനു പ്രത്യേകം അഭിമാനിക്കുന്നതിനും പങ്കുണ്ട്്്. കെൽട്രോൺ, കെഎംഎംഎൽ, എസ്‌ഐഎഫ്എൽ എന്നീ സ്ഥാപനങ്ങൾ വിവിധ ഉല്പന്നങ്ങൾ നിർമിച്ചുകൊണ്ട് ഈ അഭിമാന നേട്ടത്തിൽ പങ്കാളിയാണ്.

41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടയുള്ളവ കെൽട്രോണാണ് നിർമിച്ചു നല്കിയത്. കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണന്റ്‌സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റീൽ ആൻഡ് ഫോർജിങ്ങ്‌സ് ലിമിറ്റഡ് നിന്നു ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles