Thursday, December 26, 2024

Top 5 This Week

Related Posts

മണിപ്പൂർ കലാപവും ബലാത്സംഗവും രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു

മണിപ്പുർ കലാപത്തിലും സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് തെരുവിലൂടെ നടത്തിയ സംഭവത്തിലും രാജ്യമാകെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്നു പാർലമെന്റിന്റെ ഇരുസഭകളും വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലും നടപടികളൊന്നുമില്ലാതെ പിരിഞ്ഞു.
ഇന്ത്യയ്ക്കു വേണ്ടത് മറുപടിയാണ്, പ്രധാനമന്ത്രി മൗനം വെടിയൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിൽ ഉയർത്തി. ബിഎസ്പി, ബിജെഡി, വൈഎസ്ആർ കോൺഗ്രസ് അംഗങ്ങളൊഴികെയുള്ള പ്രതിപക്ഷം പ്രതിഷേധത്തിനിറങ്ങിയത്.

ഇതിനിടെ മണിപ്പുരിൽ സ്്ത്രീകളെ മാനഭംഗപ്പെടുത്തുകയും വിവസ്ത്രരാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവ്ത്തിൽ പ്രതിഷേധിച്ച് അറസ്റ്റിലായ പ്രതികളിൽ ഒരാളുടെ വസതി കുക്കി സത്രീകൾ സംഘടിച്ചെത്തി തീയിട്ടു. മുഖ്യപ്രതിയായ ഹുയിരേം ഹെറോദാസ് മെയ്‌തേയിയുടെ കാൻഗ്‌പോക്പിയിലെ വസതിക്കാണ് കുക്കികൾ തീയിട്ടത്.

തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലെയ്കായി ഗ്രാമത്തിൽ നിന്ന് നൂറുകണക്കിന് സ്ത്രീകൾ കൂട്ടമായി സ്ഥലത്ത് എത്തുകയായിരുന്നു.
മേയ് നാലിനാണ് കാൻഗ്‌പോക്പി ജില്ലയിൽ എട്ട് സ്ത്രീകൾ കൂട്ട മാനഭംഗത്തിനിരയായത്. ഇതിൽ രണ്ടുപേരെ നഗ്നയായി ആൾക്കൂട്ടം കൊണ്ടുപോകുന്ന ദൃശ്യമാണ് കഴി്ഞ്ഞ ദിവസം പുറത്തുവന്നത്. ആയിരത്തിലേറെ സായുധരായ അക്രമികൾ കുക്കി ഗ്രാമം ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിനു പോലീസിൽ അഭയം പ്രാപിച്ച കുടുംബത്തിലെ സ്ത്രീകളാണ് ഇരകളാക്കപ്പെട്ടത്. സ്ത്രീകളിൽ ഒരാൾ സൈനികന്റെ ഭാര്യയാണ്. സംഭവം നടക്കുമ്പോൾ പോലീസ് നോക്കിനിലക്കുകയായിരുന്നുവെന്ന് പെൺകുട്ടി ആരോപിച്ചു.

വന്യമൃഗങ്ങളെപ്പോലെയാണ് മെയ്‌തെയ് ആള്‍ക്കൂട്ടം തങ്ങളെ വേട്ടയാടിയതെന്നു മണിപ്പുരില്‍ നഗ്‌നയായി നടത്തപ്പെട്ട വനിതയുടെ ഭര്‍ത്താവ് പറഞ്ഞു. പൊലീസിന്റെ സഹായം തേടിയിട്ടും ആരും സഹായിച്ചില്ല. കരസേനയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം കാര്‍ഗില്‍ യുദ്ധത്തിലും ശ്രീലങ്കയിലെ സമാധാന ദൗത്യത്തിലും പങ്കെടുത്തിട്ടുണ്ട്.

പീഡനത്തിനിരയായ 20 വയസ്സുകാരിയുടെ അച്ഛനെയും സഹോദരനെയും അക്രമികള്‍ മര്‍ദിച്ചുകൊന്നിരുന്ന ശേഷമാണ് പീഡിപ്പിച്ചത്.

ഇതിനിടെ സഹോദരിമായരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മറ്റൊരു ഞെട്ടിക്കുന്ന സംഭവവും പുറത്തുന്നിട്ടുണ്ട്്്. കാങ്പോക്പിയിലെ ഖോപിബംഗ് ഗ്രാമത്തിലുള്ള തെമ്നുവും ചോങ്പിയുമാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്തിരുന്നിടത്ത് വച്ചാണ് മെയ്തെയ് അക്രമികൾ അവരെ പിടികൂടി ആക്രമിച്ചത്. തൊഴിലുടമ ആ പെൺകുട്ടികളെ രക്ഷപെടുത്താൻ യാതൊന്നും ചെയ്തില്ല. രണ്ടു മണിക്കൂറോളം അക്രമികൾ പെൺകുട്ടികളെ അടച്ചിട്ട മുറിയിൽ വച്ച് ഉപദ്രവിച്ചു. ലൈംഗികമായി പീഡിപ്പിച്ചു. മേയ് അഞ്ചാം തീയതി രാത്രി ഏഴ് മണിക്ക് ആ മുറി തുറക്കപ്പെടുമ്പോൾ അകം നിറയെ രക്തവും മുടിയിഴകളുമായിരുന്നു. ജവഹർ ലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന തെമ്നുവിന്റെയും ചോങ്പിയുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ഇതുവരെ അവരുടെ മാതാപിതാക്കൾ എത്തിയിട്ടില്ലെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

മണിപ്പൂരിലെ ഭീകര സംഭവത്തിനെതിരെ രാജ്യവ്യാപകമായി യുവജന വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles