Wednesday, December 25, 2024

Top 5 This Week

Related Posts

ജാതി സെൻസസ് നടപ്പിലാക്കിയേ തീരൂ : ലാലു പ്രസാദ് യാദവ്

ആർഎസ്എസിന്റെയും ബിജെപിയുടേയും ചെവിക്ക് പിടിച്ച് ജാതി സെൻസസ് നടപ്പാക്കിക്കുമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്. സെൻസസ് നടത്താൻ പ്രതിപക്ഷം ബിജെപിക്കുമേൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രീയ ആയുധമാക്കാതെ അധഃസ്ഥിതരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണെങ്കിൽ മാത്രം ജാതി സെൻസസിനെ പിന്തുണയ്ക്കും എന്ന ആർഎസ്എസ് നിലപാടിനെ പരിഹസിച്ചായിരുന്നു ലാലു പ്രസാദിന്റെ പ്രതികരണം.

‘ഞങ്ങൾ ആർഎസ്എസിന്റെയും ബിജെപിയുടേയും ചെവിയിൽ പിടിക്കും. അവരെ കുത്തിയിരുത്തും. ജാതി സെൻസസ് നടത്തിക്കുകയും ചെയ്യും. ജാതി സെൻസസ് നടത്താതിരിക്കാൻ അവർക്ക് എന്ത് അധികാരമാണുള്ളത്? ജാതി സെൻസസ് നടപ്പാക്കുംവിധം ഞങ്ങളവരെ ശക്തമായി നിർബന്ധിക്കും. ദലിതരും പിന്നാക്കരും ആദിവാസികളും ദരിദ്രരും ഐക്യം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’- ലാലു പ്രസാദ് യാദവ് എക്‌സിൽ കുറിച്ചു.

രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്നും ബിഹാറിൻറെ ക്വാട്ട വർധന ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച ആർജെഡി സംസ്ഥാന വ്യാപകമായി ഏകദിന ഉപരോധം സംഘടിപ്പിച്ചിരുന്നു.

ആർഎസ്എസ് മുഖ്യ വക്താവ് സുനിൽ അംബേദ്കറായിരുന്ന ജാതി സെൻസസ് വിഷയത്തിൽ സംഘ് നിലപാട് വ്യക്തമാക്കിയത്. ജാതി വിവരങ്ങൾ ശേഖരിക്കുന്നത് സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കാനുള്ള സുപ്രധാനമായ മാർഗമാണെന്നു പറഞ്ഞ ആർഎസ്എസ്, സെൻസസിനെ രാഷ്ട്രീയ ആയുധമാക്കരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles