Home LOCAL NEWS വാഴക്കുളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

വാഴക്കുളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

0
126

മൂവാറ്റുപുഴ : കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ കരിമണ്ണൂർ കക്കരക്കുന്നേൽ നെൽവിൻ റോബർട്ട് (22) ആണ് മരിച്ചത്. വാഴക്കുളം കല്ലൂർക്കാട് കവലയിൽ് ഇന്ന് പുലർച്ചെ രണ്ടോടെയാണ് അപകടം.
കാറിൽ സഹയാത്രികരായ അലൻ, ഹൃതിക്, തോമസ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നെൽവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം ചൊവ്വാഴ്ച 11ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പിതാവ്: റോബർട്ട്. മാതാവ്: ഷിജി, മീൻകുന്നം കുഴിക്കണ്ണിയിൽ കുടുംബാഗം. സഹോദരൻ: നോയൽ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here