കൊച്ചി : സി.പിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ മോഹനനെ വീണ്ടും തിരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയിൽ 11 പേർ പുതുമുഖമാണ്. ആറ് വനിതകളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്.
പുഷ്പാ ദാസ്, പിഎസ് ഷൈല, കെ തുളസി, ടി.വി അനിത, എൻ.സി ഉഷാകുമാരി, ഷിജി ശിവജി തുടങ്ങിയവരാണ് കമ്മിറ്റിയിലെ വനിതകൾ. സി മണി, കെ.ജെ മാക്സി, സി.എൻ സുന്ദരൻ, പി വാസുദേവൻ, കെ.കെ ഏലിയാസ്, കെ. എ ജോയ്, ടി.വി നിധിൻ, കെ.വി മനോജ്, ഷിജി ശിവജി, എ. ആർ രഞ്ജിത്, അനീഷ് എം. മാത്യു എന്നിവരാണ് പുതുമുഖങ്ങൾ.
ജില്ലാ കമ്മിറ്റി അംഗങ്ങൾ
1.സി എൻ മോഹനൻ,2. എം പി പത്രോസ്3. പി ആർ. മുരളീധരൻ 4. എം സി സുരേന്ദ്രൻ 5. ജോൺ ഫെർണാണ്ടസ് 6. കെ എൻ ഉണ്ണിക്കൃഷ്ണൻ
- സി ബി ദേവർശനൻ 8. സി കെ പരീത് 9. പുഷ്പാ ദാസ് 10. ടി സി ഷിബു 11. ആർ അനിൽകുമാർ 12. എം അനിൽകുമാർ 13. ടി കെ മോഹനൻ 14. കെ എൻ ഗോപിനാഥ് ്
- വി എം ശശി 16. പി എസ് ഷൈല, 17. കെ തുളസി 18. വി സലീം
- ടി വി അനിത 20. കെ കെ ഷിബു, 21. കെ എം റിയാദ് 22. കെ എസ് അരുൺകുമാർ 23. ഷാജി മുഹമ്മദ,് 24. എ എ അൻഷാദ് 25. എൻ സി ഉഷാകുമാരി 26. പി എ പീറ്റർ
- എ പി ഉദയകുമാർ 28. കെ ബി വർഗ്ഗീസ് 29. എം കെ ബാബു
- സി കെ സലീംകുമാർ 31. പി ബി രതീഷ് 32. എ ജി ഉദയകുമാർ,
- എ പി പ്രിനിൽ 34. സി കെ മണിശങ്കർ 35.എൻ സി മോഹനൻ
പുതിയ അംഗങ്ങൾ
- സി മണി, 37. കെ ജെ മാക്സി, 38. സി എൻ സുന്ദരൻ 39. പി വാസുദേവൻ,
- കെ കെ ഏലിയാസ്, 41. കെ എ ജോയി, 42. ടി വി നിധിൻ, 43. കെ വി മനോജ്
- ഷിജി ശിവജി, 45. എ ആർ രഞ്ജിത്ത്, 46. അനീഷ് എം മാത്യു
സി.എൻ. മോഹനൻ
വിദ്യാർഥി, യുവജന പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവമായിരുന്ന സി.എൻ, മോഹനൻ 2018 ലാണ് എറണാകുളം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. 1994 മുതൽ 2000 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. ‘1992-93ൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡൽഹി സെന്ററിലും പ്രവർത്തിച്ചു. 2000-2005ൽ സി.പി.എം കോലഞ്ചേരി ഏരിയ സെക്രട്ടറിയായി.
2012ൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 11 വർഷം ദേശാഭിമാനി കൊച്ചി യൂനിറ്റ് മാനേജരായിരുന്നു. ജി.സി.ഡി.എ ചെയർമാനായും പ്രവർത്തിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ കൗൺസിൽ അംഗം, കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ല പ്രസിഡന്റ്, ഇ.എം.എസ് പഠന കേന്ദ്രം, ടി.കെ. രാമകൃഷ്ണൻ സാംസ്‌കാരിക കേന്ദ്രം ചുമതലകളുമുണ്ട്.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിൽനിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവുമെടുത്തു. സിപിഎം വിഭാഗീയതയിൽ ആദ്യകാലത്ത് അവഗണിക്കപ്പെട്ട സി.എൻ. മോഹനൻ പിണറായി വിഭാഗം ജില്ലയിൽ ആധിപത്യം ഉറപ്പിച്ചതോടെയാണ് മുൻനിരയിൽ എത്തിയത്.