പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. 18840 ഭൂരിപക്ഷത്തിനാണ് ് രാഹുൽ മാങ്കൂട്ടം പാലക്കാട് കോട്ട നിലർത്തിയത്. ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്ത്്. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ മൂന്നാം സ്ഥാനത്തുനിന്ന് കരകയറിയില്ല.
രാഹുൽ മാങ്കൂട്ടും ആകെ പോൾ ചെയ്ത വോട്ടിൽ രാഹുൽ മാങ്കൂട്ടം 58389 വോട്ടും, സി. കൃഷ്ണകുമാർ 39549 വോട്ടും നേടി. ഡോ.സരിൻ 37293 വോട്ടാണ് നേടിയത്.
പാലക്കാട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് 3859 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ അടക്കം മികച്ച ഭൂരിപക്ഷം നേടിയ രാഹുൽ മാങ്കൂട്ടം പാലക്കാട് നിയമസഭ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരിക്കുന്നത്. 2016 ൽ ഷാഫി പറമ്പിൽ നേടിയ 17483 വോട്ടിന്റെ ഭൂരിപക്ഷവും മറികടന്നാണ് വാശിയേറിയ മത്സരത്തിൽ വിജയക്കൊടി പാറിച്ചിരിക്കുന്നത്.
ചേലക്കരയിൽ ഇടതുമുന്നണി സിറ്റിങ് സീറ്റ് നിലനിർത്തി. രമ്യ ഹരിദാസിനെ നിർത്തി ചേലക്കര പിടിക്കാനുള്ള യു.ഡി.എഫ് ശ്രമം വിജയിച്ചില്ല. 12201 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ആർ. പ്രദീപ് കൂമാർ വിജയിച്ചത്. ഇവിടെ മുൻ എംഎൽഎ കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷം നിലനിർത്തുന്നതിന് സാധിച്ചില്ലെങ്കിലും സിറ്റിങ് സീറ്റ് നിലനിർത്തിയത് ഭരണക്ഷിക്ക് ആശ്വാസമാണ്. 2021 ൽ കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം 39400 ആയിരുന്നു.
ഇവിടെ യു.ആർ. പ്രദീപ് കുമാറിന് 64827 വോട്ടും, രമ്യഹരിദാസിന് 52626 വോട്ടും, ബിജെപിയുടെ കെ. ബാലകൃഷ്ണന് 33609 വോട്ടും ലഭിച്ചു. ഇവിടെ പി.വി. അൻവറിന്റെ ഡിഎംകെ സ്ഥാനാർഥി എൻ.കെ. സുധീർ 3920 വോട്ട് മാത്രമാണ് നേടിയത്.
വയനാട് പാർലമെന്റ് മണ്ഡലത്തിൽ ചരിത്ര വിജയം ഉറപ്പിച്ച് പ്രിയങ്ക ഗാന്ധി 408036 വോട്ടിന് ലീഡ് ചെയ്യുകയാണ്. ഇവിടെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മറികടന്നാണ് പ്രിയങ്ക ഗാന്ധി മുന്നേറുന്നത്.