Monday, January 27, 2025

Top 5 This Week

Related Posts

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13 ന് : വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും

കേരളത്തിൽ വയനാട് പാർലമെന്റ് മണ്ഡലം, പാലക്കാട്, ചേലക്കര
ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. ഉപതിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര
തെരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വോട്ടെണ്ണൽ നവംബർ 23ന് ശനിയാഴ്ചയാണ്. ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 28 നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 30 ആണ്.

വയനാട്, റായ്ബറേലി മണ്ഡലത്തിൽനിന്നും തിരഞ്്‌ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട് സീറ്റ് രാജിവച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഉപതിതെരഞ്ഞെടുപ്പ് നടക്കുന്നത്.
കെ. രാധാകൃഷ്ണൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതിനു പിന്നാലെയാണ് ചേലക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

വയനാട് പാർലമെന്റ് സീറ്റിൽ കോൺഗ്രസ് ജനറൽ സെക്രട്ടറികൂടിയായ പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ സ്ഥാനാർഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാകുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles