Monday, January 27, 2025

Top 5 This Week

Related Posts

പാലക്കാട്, ചേലക്കര : ഡി.എം.കെ. പിന്തുണ തേടി യുഡിഎഫ്

പാലക്കാടും, ചേലക്കരയും ഡിഎംകെ സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് യു.ഡി.എഫ് പി.വി.അൻവറിനോട് അഭ്യർഥിച്ചു.

പാലക്കാട് ഇന്ത്യ സഖ്യത്തിന്റ പൊതു സ്ഥാനാർഥിയെന്നത് അപ്രായോഗ്യമായ കാര്യമാണ്. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കുന്നതും കോൺഗ്രസ് ആലോചിക്കുന്നില്ല. ഫാസിഷത്തിനെതിരെ പോരാട്ടത്തിൽ യോജിച്ച് നില്ക്കണമെന്നാണ് കോൺഗ്രസ് അൻവറിനോട് ആവശ്യപ്പെടുന്നത്.ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർഥി എൻ കെ സുധീറിനെ പിന്തുണയ്ക്കണമെന്നാണ് ഒടുവിൽ പി.വി അൻവർ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. പാലക്കാട് ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കും. അതേസമയം അൻവറിന്റെ നിരുപാധികം പിന്തുണയാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.

ചേലക്കരയിൽ എഐസിസി അംഗമായിരുന്ന എൻ.കെ. സൂധീറാണ് ഡിഎംകെ സ്ഥാനാർഥി. സുധീറിന്റെ സ്ഥാനാർഥിത്വം യുഡിഎഫിന്റെ പ്രതീക്ഷക്ക് വെല്ലുവിളിയാണ്. പാലക്കാട് ബിജെപി രണ്ടാം സ്ഥാനത്ത് നില്ക്കുകയും. കോൺഗ്രസ് വിട്ട് ഡോ. സരിൻ ഇടതുസ്ഥാനാർഥിയായി രംഗത്തുവരികയും ചെയ്തതോടെ കനത്ത മത്സരമാണ് നടക്കുക. ഡിഎംകെയുടെ മത്സരം വോട്ട് ഭിന്നിപ്പിക്കുകയും ബിജെപിയെ സഹായിക്കുന്നതുമാണെന്നാണ് പൊതു

യുഡിഎഫ് നേതാക്കൾ ഇപ്പോഴും ചർച്ചകൾ നടത്തുന്നു. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം വൈകിയാൽ മത്സരവുമായി മുന്നോട്ടുപോകും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാക്കുകയാണെന്നും അൻവർ പറയുന്നു. പാലക്കാട് ഡിഎംകെ സ്ഥാനാർഥി മത്സരിക്കുന്നത് സംബന്ധിച്ച് സംഘടനയിലും ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്. ഡിഎംകെ മത്സരിക്കുന്നത് ബിജെപി വിജയത്തിനു കാരണമാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടികാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles