Friday, December 27, 2024

Top 5 This Week

Related Posts

ഇന്നു ഞാൻ നാളെ നീ എന്നാണ് ചൊല്ല് : ബിനോയ് വിശ്വം

സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൈ കോർക്കലിന്റേതുമാണ് കേരളത്തിന്റെ സ്റ്റോറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന പുരോഹിതൻമാർ വിചാരധാര വായിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് ഞാൻ നാളെ നീ എന്നാണ് ചൊല്ല്. ഇന്ന് മുസ്ലിംങ്ങൾ ആണ് ലക്ഷ്യമെങ്കിൽ നാളെ ക്രിത്യാനികൾ ആകാം. ഈ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെയാണ് പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി

കേരള സ്റ്റോരി യാഥാർത്ഥ്യവുമായി ഒരു ബന്ധമില്ലാത്തതാണ് അത്. ആർഎസ്എസിന്റെ ആശയങ്ങളെ ഇവർ വെള്ളപൂശുകയാണ്. മാന്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്നവർ ആരായാലും അവർ ചെയ്യുന്നതെന്താണെന്ന് ആലോചിക്കണം. കർത്താവേ ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ, എന്നാണ് അവരോട് പറയാനുള്ളത്.
മതേതരത്വമാണ് ഇന്ത്യയുടെ ഭാവി എന്നാണ് ചിന്തിക്കുന്നവരെല്ലാം പറയുന്നത്. ബിജെപിക്ക് വോട്ട് ചെയ്യില്ല എന്നുറപ്പിച്ച് പറയാൻ കഴിയുന്ന എത്ര പേർ കോൺഗ്രസിലുണ്ട്. നാളെ ബിജെപിയാകില്ല എന്നുറപ്പുള്ള മോദിക്ക് വേണ്ടി കൈ പൊക്കില്ല എന്നുറപ്പുള്ള എത്ര കോൺഗ്രസ് സ്ഥാനാർത്ഥിയുണ്ട് എന്നും അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles