Wednesday, December 25, 2024

Top 5 This Week

Related Posts

അമേരിക്കയിൽ ചരക്കു കപ്പൽ ഇടിച്ച് പാലം തകർന്നു വീണു

ന്യൂയോർക്ക്: അമേരിക്കയിൽ ചരക്കുകപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ പാലമാണ് തകർന്ന് നദിയിൽ അപകടസമയത്ത് പാലത്തിലൂടെ പോവുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിൽ വീണു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. കാണാതായ ആറ് പേർക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു, മറ്റ് രണ്ട് പേരെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്

സിംഗപ്പൂർ പതാകയുള്ള കണ്ടയ്നർ കപ്പലാണ് പാലത്തിന്റെ തൂണിൽ ഇടിച്ചത്. 300 മീറ്ററോളം നീളമുള്ള കപ്പൽ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. കപ്പൽ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. ഇടിക്കുന്നതിനു തൊട്ട്് മുമ്പ് ദുരന്ത മുന്നറിയിപ്പ് കോൾ പുറപ്പെടുവിച്ചു. എന്നാൽ അതിവേഗതയിലായിരുന്ന കപ്പൽ പ1ലത്തിൽ ഇടിക്കുന്നത് തടയാൻ സാധിച്ചില്ലെന്നാണ് വിവരം. 50 അടി താഴ്ചയുള്ള നദിയിലേക്കാണ് പാലം തകർന്നു വീണത്. അപകട സമയം നിരവധി വാഹനങ്ങള# പാലത്തിലൂടെ പോകുന്നുണണ്ടായിരുന്നു. അപകടം ഒഴിവാക്കാനായില്ലെങ്കിലും വേഗത കുറച്ചതുമൂലം നിരവധി വാഹനങ്ങൾ മറുകരയിലെത്തിയതായി അധികൃതർ പറയുന്നു.

ബാൾട്ടിമോർ തുറമുഖത്ത് 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഇപ്പോഴത്തെ താപനില. ഇത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നതായി അധികൃതർ പറഞ്ഞു. 3 കിലോമീറ്റർ നീളമുള്ള വലിയ പാലമാണ് തകർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles