Wednesday, December 25, 2024

Top 5 This Week

Related Posts

രാമക്ഷേത്ര ഭൂമിയിലും ബിജെപി വീണു

യു.പി യിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടായപ്പോൽ അവരെ കൂടുതൽ ഞെട്ടിച്ചത്് ബാബരി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിത അയോധ്യ നഗരം ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ പരാജയമാണ്. ഇവിടെ 2014 മുതൽ ബിജപിയുടെസിറ്റിങ് എം.പി യായ ലല്ലു സിങിനെ 54567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമാജ് വാദി പാർട്ടിയിലെ അവധേഷ് പ്രസാദ് പരാജയപ്പെടുത്തിയത്.

ആകെ പോൾ ചെയ്ത വോട്ടിൽ അവധേഷ് പ്രസാദ് 554280 വോട്ടും ലല്ലു സിങിന് 499722 വോട്ടും ആണ് ലഭിച്ചത്. ബിഎസ്പിയുടെ സച്ചിദാനന്ദ് പാണ്ഡെ 46407വോട്ടും പിടിച്ചു. ത്രികോണ മത്സരത്തിൽ അവധേഷിന്റെ വിജയം രാജ്യമെമ്പാടും ചർച്ചയാണ്. ബിജെപി തിരഞ്ഞെടുപ്പ് നേട്ടത്തിനായി രണ്ടര പതിറ്റാണ്ടായി ഉയർത്തുന്ന രാമക്ഷേത്ര ഭൂമിയിൽ ക്ഷേത്ര നിർമിതിക്കുശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിലാണ് പരാജയം നേരിട്ടിരിക്കുന്നത്. മോദി നേതൃത്വം ൽകിയ പ്രാണപ്രതിഷ്ഠയും ,തുടർന്ന്്് ഇത്് വിഷയമാക്കി പ്രതിപക്ഷത്തിനെതിരെ നടത്തിയ വിദ്വേഷ പ്രചാരണവും അയോധിയിലെ ജനങ്ങളെപോലും സ്വാധീനിച്ചില്ലെന്നതാണ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കുമെന്ന് വരെ മോദി പ്രസംഗിച്ചു.

പിന്നാക്ക സമുദായത്തിൽപ്പെട്ട അവദേശിനെ ജനറൽ സീറ്റിലാണ് അഖിലേഷ് യാദവ് മത്സരിപ്പിച്ചത്. ജാതിയും സമുദായവും നോക്കാതെ ജനങ്ങൾ തന്നെ പിന്തുണച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, അയോധ്യയിലെ ഭൂമി ഏറ്റെടുക്കൽ എന്നിവക്ക് പുറമെ ഭരണഘടന തിരുത്തുമെന്ന പ്രസ്താവനയെല്ലാം ബി.ജെ.പിയുടെ അസാധാരണ പരാജയത്തിന് കാരണമായെന്നും അവദേശ് പ്രസാദ് വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ പേരിൽ ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് സമാജ് വാദി പാർട്ടി വക്താവ് പവൻ പാണ്ഡെ പറഞ്ഞു. അവർ രാമന്റെ പേരിൽ ബിസിനസ് നടത്തി. അതിന് അവരെ പുറത്താക്കി രാമൻ തക്കതായ ശിക്ഷ നൽകിയെന്നും പവൻ പാണ്ഡെ പറഞ്ഞു.

2014 ൽ ചതുഷ്‌കോണ മത്സരത്തിൽ 282775 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലല്ലു സിങ് ഫൈസാബാദിൽ ജയിച്ചത്. 1957 മുതൽ കോൺഗ്രസ് ജയിച്ചുവന്ന മണ്ഡലമാണിത്. 1989 ൽ മിത്ര സെൻ യാദവ് സിപിഐ ജയിച്ചിട്ടുണ്ട്്. ബാബരി മസ്ജിദ് പൊളിക്കുന്ന ഘട്ടത്തിൽ വിഎച്പി നേതാവ് വിനയ് കത്യാറായിരുന്നു എം.പി. പിന്നീട് കോൺഗ്രസ്, ബിഎസ്പി, സമാജ്വാദി പാർട്ടി സ്ഥാനാർഥികൾ ഇവിടെ ജയിച്ചുവെങ്കിലും 2014 മോദിയുടെ വരവോടെ ബിജെപിയടെ കുത്തകയായി മാറി. ശകതമായ മതേതര സോഷ്യലിസ്റ്റ് വേരോട്ടമുള്ള പ്രദേശത്ത് പ്രതിപക്ഷം ഭിന്നിച്ചത് ബിജെപിക്ക് നേട്ടമാകുകയായിരുന്നു. ഇ്‌പ്പോൾ കോൺഗ്രസും എസ്പി യും ഒന്നിച്ചതോടെയാണ് ഫൈസാബാദിൽ ബിജെപി പരാജയം ഉറപ്പായത്.
ഇക്കുറി യുപിയിൽ 80 സീറ്റിൽ 37 സീറ്റ് നേടി സമാജ് വാദി പാർട്ടിയും ആറ് സീറ്റ് നേടി കോൺഗ്രസും മികച്ച വിജയമാണ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles