എറണാകുളം : പ്രശസ്ത സിനിമാ പിന്നി ഗായികയും ആർജെ.യുമായ ആശാലതയുടെ ഓർമ്മ പുസ്തകം പുറത്തിറക്കുന്നു.മലയാളം, തമിഴ് സിനിമാ പിന്നണി രംഗത്ത് ഒരുപിടി ഹിറ്റുഗാനങ്ങൾ സമ്മാനിച്ച ആശാലത സിനിമാ ലോകത്തും കഴിഞ്ഞ കാൽ നൂറ്റാണ്ടായി റേഡിയോ അവതാരക എന്ന നിലയിലും ഉള്ള തന്റെ അനുഭവ കുറിപ്പുകളാണ് ഏകരാഗം എന്ന പുസ്തകത്തിലൂടെ പറയുന്നത്. കൗമാരപ്രായം മുതൽ യേശുദാസ് തുടങ്ങിയ ഗായകർക്കൊപ്പം സിനിമയിൽ പാടി തുടങ്ങിയ ആശാലത പിന്നിട് ആകാശവാണിയിൽ ആർ ജെ ആയി പ്രശസ്തി നേടുകയായിരുന്നു.
ഫെബ്രുവരി 15ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് എറണാകുളം രാജേന്ദ്രമൈതാനിയിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ കേരള ഹൈകോടതി ജസ്റ്റീസ് ഹരിശങ്കർ വി മേനോൻ എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്തിന് കൈമാറി പുസ്തകം പ്രകാശനം ചെയ്യും. ലോഗോസ് ബുക്‌സാണ് ഏകരാഗത്തിന്റെ പ്രസാധകർ.കഴിഞ്ഞ കാൽ നൂറ്റാണ്ടായി തന്നോടൊപ്പമുള്ള എല്ലാ ആകാശവാണി ശ്രോതാക്കളേയും പങ്കെടുപ്പിച്ചുള്ള കുടുംബസമ്മേളനവും സംഘടിപ്പിച്ചു കൊണ്ടാണ് ആശാലത തന്റെ പുസ്തകം പ്രകാശനം ചെയ്യുന്നതെന്ന പ്രത്യേകത കൂടി ഈ ചടങ്ങിനുണ്ട്