Saturday, November 2, 2024

Top 5 This Week

Related Posts

കെജ്രിവാൾ ആറ് ദിവസം ഇ.ഡി. കസ്റ്റഡിയിൽ

ഇൻഡ്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആറ്്് ദിവസം ഇ.ഡി. കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 വരെയാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി. ഡൽഹി റോസ് അവന്യൂ കോടതിയിൽ 3.30 മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചത്. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.

കേസിന്റെ മുഖ്യസൂത്രധാരൻ അരവിന്ദ് കെജ്രിവാളാണെന്നും, അദ്ദേഹത്തിനെതിരെ കോൾ റെക്കോഡിങ് ഉൾപ്പെടെ കൃത്യമായ തെളിവുകളുണ്ടെന്നും ഇ.ഡി. വാദിച്ചു.. അനുകൂലമായ നയരൂപീകരണത്തിന് പ്രതിഫലമായി കെജ്രിവാൾ പണം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ കൈപ്പറ്റിയതിന് പിന്നാലെയാണ് നയം രൂപീകരിച്ചത്. കോഴപ്പണം ഗോവ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചതായും ഇ.ഡി. ആരോപിച്ചു.

അതേസമയം, കെജ്രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. അറസ്റ്റിനുള്ള അടിയന്തര സാഹചര്യമെന്തെന്ന് ഇ.ഡി. വ്യക്തമാക്കുന്നില്ല. മാപ്പ് സാക്ഷികളെ വിശ്വസിക്കാനാകില്ല. ഇ.ഡി. പറയുന്ന വാദങ്ങൾ തമ്മിൽ ബന്ധമില്ല. വിശദമായി ചോദ്യം ചെയ്യണമെന്നത് കൊണ്ട് അറസ്റ്റ് ചെയ്യാൻ നിയമമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇതിനിടെ സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇൻഡ്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കെ.സി വേണുഗോപാൽ, അഭിഷേക് സിങ് വി (കോൺഗ്രസ്), ഡെറിക് ഒബ്രിയാൻ, മുഹമ്മദ് നദീമുൽ ഹഖ് (ടി.എം.സി), സീതാറാം യെച്ചൂരി (സി.പി.എം), സന്ദീപ് പഥക്, പങ്കജ് ഗുപ്ത (എ.എ.പി), ജിതേന്ദ്ര അവ് ഹാദ് (എൻ.സി.പി), പി. വിൽസൺ (ഡി.എം.കെ), ജാവേദ് അലി (എസ്.പി) എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ എല്ലാ പാർട്ടികൾക്കെതിരെയും നടപടിയുമായി വരികയാണ്. എന്നാൽ ഭരണക്ഷത്തെ ഒരു നേതാവിനെതിരെ പോലും നടപടിയുണ്ടാവുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് പക്ഷപാതപരമായ നടപടികൾ ഒഴിവാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാറുള്ളത്. എന്നാൽ കേന്ദ്ര ഏജൻസികളുടെ കാര്യത്തിൽ എന്തുകൊണ്ടാണ് ഈ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കാത്തതെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles