Friday, December 27, 2024

Top 5 This Week

Related Posts

കോഴിക്കോട് ആംബുലൻസിനു തീപിടിച്ച് രോഗി പൊള്ളലേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ആംബുലൻസിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന(56) ആണ് മരിച്ചത്. മൊടക്കല്ലൂർ മൊബൈൽ യൂണിറ്റിന്റെ ആംബുലൻസ് ആണ് ട്രാൻസ്‌ഫോമറിൽ ഇടിച്ച് കത്തിയത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം. നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്ര ക്രിയയ്ക്കായി കൊണ്ടുപോകവെയാണ് അപകടം. കനത്ത മഴയിൽ ആംബുലൻസ് തെന്നി നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് നിഗമനം

പുതിയപാലത്ത് വെച്ച് നിയന്ത്രണം വിട്ട ആംബുലൻസ് ട്രാൻസ്ഫോറിലേക്കും സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്ത് വെച്ച് തന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു. ആംബുലൻസിലുണ്ടായിരുന്ന മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles