കൊച്ചി : ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തൃണമൂൽ കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്ന് സംസ്ഥാന കൺവീനർ പി.വി.അൻവർ.
വന്യജീവി ആക്രമണം, കാർഷിക പ്രതിസന്ധി, മത്സ്യത്തൊഴിലാളികളുടെ ദുരിതം, മദ്യവിപത്ത്് തുടങ്ങിയ വിഷയങ്ങൾ പാർട്ടി ഗൗരവമായി പരിഗണിച്ച് പ്രക്ഷോഭ രംഗത്തിറങ്ങുമെന്നും പി.വി.അൻവർ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് എറണാകുളം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള സർക്കാർ തീരുമാനം പുനഃ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജലദൗർലഭ്യം നേരിടുന്ന പാലക്കാട് ബ്രൂവറി പോലുള്ള വ്യവസായങ്ങൾക്ക് അനുമതി നൽകുന്നത് കുടിവെള്ള പ്രശ്‌നവും, കാർഷികാവശ്യങ്ങൾക്കായുള്ള ജലദൗർലഭ്യവും രൂക്ഷമാകും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പണം കണ്ടെത്താനുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തന്ത്രപരമായ അഴിമതിയാണ് കഞ്ചിക്കോട് ബ്രൂവറി അനുവദിക്കുന്നതിലൂടെ നടന്നിരിക്കുന്നതെന്നും പി.വി.അൻവർ ആരോപിച്ചു.
വനനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത,്് കർഷക-മനുഷ്യത്വ വിരുദ്ധ ബില്ലിനെതിരെ നടത്തിയ ജനകീയ യാത്രയുടെ വിജയമാണെ്ന്നും അൻവർ പറഞ്ഞു.
ആലുവ മുട്ടം ഹസ്സ ഹോട്ടൽ ഹാളിൽ നടന്ന നേതൃയോഗത്തിൽ ജില്ലാ ചീഫ് കോഡിനേറ്റർ ഹംസ പാറക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ പി.വി അൻവർ ഉദ്ഘാടനം ചെയ്യു. അഡ്വ വി.എസ് മനോജ് കുമാർ, പന്തളം രാജേന്ദ്രൻ, എൻ. കെ . സുധീർ,എം.എം. മിൻഹാജ് ,ഡൊമിനിക് കാവുങ്കൽ, ഗാർഗിൻ സുധീരൻ, രതീഷ് ചക്ര വാണി, ആതിര ,ഷാഹൂൽ തോട്ടക്കുളം, രമേഷൻ മുണ്ടക്കാടൻ, കെ.പി. മുഹമ്മദ്, അബ്ദൾറഹിം ഇടപ്പള്ളി, അഡ്വ അരുൺ, അഡ്വ എസ് കബീർ, മുസ വടാപ്പള്ളി, ഷംസു മൂവാറ്റുപുഴ തുടങ്ങിയർ പ്രസംഗിച്ചു.