Thursday, December 26, 2024

Top 5 This Week

Related Posts

സത്യത്തിന്റെ മുഖം മറയ്ക്കാനുള്ള ശ്രമം ; അൽജസീറ ചാനൽ ഇസ്രയേലിൽ അടച്ചുപൂട്ടുന്നു

ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടാൻ തീരുമാനിച്ച് ഇസ്രായേൽ സർക്കാർ. ഞായറാഴ്ട പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ചേർ്ന്ന മന്ത്രിസഭാ യോഗം ഏകകണ്ഠമായാണ് അൽജസീറയുടെ പ്രവർത്തനം ഇസ്രയേലിൽ അവസാനിപ്പിക്കുന്നതിനു തീരുമാനിച്ചത്. ഇതിനിടെ അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ ജസീറയുടെ ഓഫീസിൽ നടത്തിയ റെയ്ഡിൽ സംപ്രേക്ഷണ ഉപകരണങ്ങൾ പിടിച്ചെടുത്തതായി ് കമ്മ്യൂണിക്കേഷൻസ് മന്ത്രി ഷ്‌ലോമോ കാർഹി പറഞ്ഞു
. രാജ്യസുരക്ഷക്ക്്് ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്ന പുതിയ നിയമം ഉപയോഗിച്ചാണ് വിലക്ക്..ബെഞ്ചമിൻ നെതന്യാഹു എക്സിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്, ‘ഇസ്രായേലിൽ അൽജസീറ ചാനലിന്റെ പ്രവർത്തനം വിലക്കാൻ എന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകകണ്ഠമായി തീരുമാനിച്ചു’ അദ്ദേഹം കുറിച്ചു.

ഇതിനിടെ അൽ ജസീറ അടച്ചുപൂട്ടാനുള്ള സർക്കാരിന്റെ തീരുമാനം വൈകിപ്പിക്കാൻ ഇടക്കാല ഉത്തരവിനായി ഇസ്രായേൽ അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇസ്രായേൽ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചതായി ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് ഉദ്ദരിച്ച്് അൽജസീറ റിപ്പോർട്ട് ചെയ്തു.
‘അൽ ജസീറ നിയമം’ എന്ന് ലേബൽ ചെയ്തിരിക്കുന്ന നിരോധനം – ‘അഭിപ്രായ സ്വാതന്ത്ര്യം, വിവരാവകാശം, മാധ്യമസ്വാതന്ത്ര്യം എന്നിവ ലംഘിക്കുന്നു, കൂടാതെ പൗരന്മാരെയും താമസക്കാരെയും പലതരത്തിലുള്ള വിവരങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് തടയുന്നു’ എന്ന് അസോസിയേഷൻ പറയുന്നു.

ഗസ്സയിലും ഫലസ്തീനിലെ മറ്റു പ്രവിശ്യകളിലും ഇസ്രയേൽ നടത്തുന്ന യുദ്ധവും കൂട്ടക്കുരുതിയും പുറം ലോകത്ത് എത്തിക്കുന്ന ഏക മാധ്യമമാണ് അൽജസീറ. അൽ ജസീറക്ക് വിലക്ക് ഏർപ്പെടുത്താൻ നാളുകളായി ഇസ്രയേൽ ശ്രമിക്കുന്നു. യുദ്ധ മുഖത്ത് അൽജസീറയുടെ നിരവധി റിപ്പോർട്ടർമാർ കൊ്ല്ലപ്പെടുകയും പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനിൽ ഇസ്രായേൽ സൈനിക റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ ജസീറയുടെ മുതിർന്ന മാധ്യമപ്രവർത്തക ഷിറിൻ അബു അക്ലയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നിരുന്നു. ഇക്കുറി ആക്രമണത്തിൽ ഗാസ ബ്യൂറോ ചീഫിന്റെ മകനും കൂടുംബവും കൊല്ലപ്പെട്ടു.

ഇസ്രായേലിന്റെ നടപടിക്കെതിരെ യു.എൻ, ഹ്യൂമൻറൈറ്റ്‌സ് വാച്ച് രംഗത്തെത്തി. സത്യം മറച്ചുപിടിക്കാനുള്ള നീക്കമെന്നാണ് ഹ്യൂമൻറൈറ്റ്‌സ് വാച്ച് വ്യക്തമാക്കുന്നത്.

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച പരാജയപ്പെടുകയും, ഗാസയിൽ ജീവൻ അവശേഷിക്കുന്ന ഏക തുരുത്തായ റഫയെ ആക്രമിക്കുമെന്ന ഭീഷണി തുടരുകയും ചെയ്യവെയാണ് അൽജസീറക്കെതിരെയുളള നീക്കം സമാധാന പ്രേമികളെ കൂടുതൽ ഭയപ്പെടുത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles