Wednesday, December 25, 2024

Top 5 This Week

Related Posts

പൗരത്വ ഭേദഗതിക്കെതിരെ എൻ.അരുണിന്റെ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു

ന്യൂഡൽഹി: പൗരത്വ ഭേദ?ഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ സമർപ്പിച്ച ഹർജി സുപ്രീ കോടതി ഫയലിൽ സ്വീകരിച്ചു. ഏപ്രിൽ 9നാണ് ഹർജി സുപ്രീം കോടതി പരി?ഗണിക്കുക. എഐവൈഎഫിനായി സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ ആഭിത് അലി ബീരാൻ വാദിക്കും.

പൗരത്വ ഭേദഗതി നിയമത്തെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കാനുള്ള നിരന്തരമായ പോരാട്ടത്തിലാണ് എഐവൈഎഫ് എന്ന് എൻ അരുൺ വ്യക്തമാക്കി. ഭരണഘടന വിരുദ്ധമായ നിയമം നടപ്പിലാക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണു പൗരത്വ നിയമ ഭേദഗതി. ഹിന്ദു രാഷ്ട്രമെന്ന ആർഎസ്എസ് സംഘപരിവാർ ശക്തികളുടെ ലക്ഷ്യം നിറവേറ്റുന്നതിനായുള്ള ആദ്യ നടപടിയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും തുടച്ചുമാറ്റപ്പെടേണ്ട ശത്രുവായി പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടിയാണ് പൗരത്വ ഭേദഗതി നിയമമെന്ന് എൻ അരുൺ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles