മൂവാറ്റുപുഴ : എയർസാഫ് ടൂർസ് ആന്റ് ട്രാവൽസ്, മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. വൺവേ ജംഗ്ഷനിൽ ചാലിക്കടവ് പാലത്തിനു സമീപം (റോയൽ ഫുട്കോർട്ടിനു എതിർവശം) പ്രമുഖ വ്യവസായിയും, മത- സാമൂഹിക- ജീവകാരുണ്യ രംഗത്ത് പ്രശസ്തനുമായ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് ഉദ്ഘാടനം ചെയ്തു. ആദ്യ ടിക്കറ്റ് വില്പന ഫാത്തിമ ഹസ്സനിൽ നിന്നു കരിം കരിക്കനാക്കുടി ഏറ്റുവാങ്ങി.

ആദ്യ ടിക്കറ്റ് വില്പന ഫാത്തിമ ഹസ്സനിൽ നിന്നു കരിം കരിക്കനാക്കുടി ഏറ്റുവാങ്ങുന്നു.
നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽസലാം, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷറഫ്, സിജിമോൾ ജേക്കബ് (വൊക്കേഷണൽ ടീച്ചർ, ട്രാവൽ ആന്റ് ടൂറിസം ) ബിജു വർഗീസ് (ഡയറക്ടർ, അൽഹിന്ദ് ഹോളിഡേയ്സ് ) ബഷീർ ബാഖവി (ഇമാം, ദാറുസ്സലാം മസ്ജിദ്, മുളവൂർ്), സൂധീർ മൗലവി, എയർസാഫ് ഡയറക്ടർമാരായ സിദ്ധീഖ് പി.ഹസ്സൻ, അബ്ദുൽസത്താർ തുടങ്ങിയവർ സംബന്ധിച്ചു.
സേവനങ്ങള്‍ക്ക് : സിദ്ധീക്ക് പി.ഹസ്സന്‍ 97450 07282