Thursday, December 26, 2024

Top 5 This Week

Related Posts

പറന്നുയരുന്നതിനിടെ കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തീപിടിച്ചു


അടിയന്തരമായി നിലത്തിറിക്കി തീ അണച്ചു

യാത്രക്കാർ സുരക്ഷിതർ

ടേക്ക് ഓഫിനിടെ ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തീപിടിച്ചു. അടിയന്തരമായി നിലത്തിറിക്കി തീ അണച്ചു. വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 11.13ന ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. IX 1132 എന്ന വിമാനത്തിനാണ് തീ പിടിച്ചത്. 179 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണ്.

വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ഉടനെ .വിമാനത്തിന്റെ എൻജിനിൽ വലതു ഭാഗത്താണ് തീ കണ്ടത്. തീപിടിത്തം കണ്ട ഓൺബോർഡ് ജീവനക്കാർ എയർ ട്രാഫിക് കൺട്രോളറെ (എടിസി) വിവരമറിയിക്കുകയായിരുന്നു. എയർ ക്രാഫ്റ്റ് കൺട്രോൾറൂമിൽ വിവരം ലഭിച്ചതോടെ അടിയന്തര ലാൻഡിങിന് അനുമതി നൽകി. ലാൻഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇതിനിടെ മറ്റു വിമാനങ്ങൾ സമീപത്തുനിന്നു മാറ്റിയിരുന്നു. റൺവേ ഉൾപ്പെടെ സുരക്ഷിതമാക്കിയുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles