Wednesday, December 25, 2024

Top 5 This Week

Related Posts

പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ എ.ജി. നൂറാനി അന്തരിച്ചു

പ്രശസ്ത പണ്ഡിതനും പ്രഗത്ഭ എഴുത്തുകാരനും നിയമജ്ഞനുമായ എ.ജി. നൂറാനി വ്യാഴാഴ്ച മുംബൈയിലെ വസതിയിൽ നിര്യാതനായി. അദ്ദേഹത്തിന് 94 വയസ്സായിരുന്നു. 1953-ൽ ഹൈക്കോടതി ജഡ്ജിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ള അദ്ദേഹം നിയമപരവും രാഷ്ട്രീയവും ചരിത്രപരവുമായ വിഷയങ്ങളെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
1930 സെപ്തംബർ 16-ന് മുംബൈയിൽ ജനിച്ച അബ്ദുൾ ഗഫൂർ മജീദ് നൂറാനി,
ബോംബെ ഹൈക്കോടതിയിലും, സുപ്രിം കോടതിയിലും ഏറെ പ്രശസ്തനായ അഭിഭാഷകനായിരുന്നു. മുംബൈയ് ലോ കോളേജിൽനിന്നാണ് നിയമ ബിരുദം നേടിയത്.
‘ദി കശ്മീർ തർക്കം 1947-2012’, ‘ആർട്ടിക്കിൾ 370: ജമ്മു ആൻഡ് കാശ്മീർ ഭരണഘടനാ ചരിത്രം’, ‘ദ ഡിസ്ട്രക്ഷൻ ഓഫ് ഹൈദരാബാദ്’ എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്, ആർ.എസ്.എസ് ഇന്ത്യക്ക് ഭീഷണിയാണ് എന്ന പുസ്തകമാണ് ഒടുവിൽ രചിച്ചത്.

കൂടാതെ വിവിധ ദേശീയ, പ്രാദേശിക മാധ്യമങ്ങളിൽ കോളമിസ്റ്റായിരുന്നു.
നാഷണൽ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയെ തടങ്കലിൽ വച്ചിരുന്ന കേസ്, തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയ്ക്കെതിരെ കരുണാനിധിക്ക് വേണ്ടി എന്നിങ്ങനെ ശ്രദ്ദേയമായ കേസുകളിൽ വാദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles