Wednesday, December 25, 2024

Top 5 This Week

Related Posts

അഡ്വ. ഗിരീഷ് ബാബു മരിച്ച നിലയിൽ

വിവാദമായ നിരവധി അഴിമതി കേസുകളിൽ ഹർജിക്കാരനായിരുന്നു

വിവാദമായ നിരവധി അഴിമതി കേസുകളിൽ ഹർജിക്കാരനായ പൊതുപ്രവർത്തകൻ അഡ്വ. ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ രാവിലെ ചെന്ന് വിളിച്ചുനോക്കിയിട്ടും വാതിൽ തുറക്കാത്തതിനാൽ നാട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടതെന്നാണ് വിവരം. വീണവിജയനുമായി ബന്ധപ്പെട്ട ഗിരീഷ്‌കുമാർ നൽകിയ ഹർജി ഇന്നു കേരള ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അന്ത്യം.

ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ഗിരീഷ് ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പാലാരി വ്ട്ടം പാലം അഴിമതി ഉൾപ്പെടെ നിരവധി കേസുകളിൽ ഹരജിക്കാരനായിരുന്നു ഗിരീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles