Friday, November 1, 2024

Top 5 This Week

Related Posts

നടൻ മമ്മുട്ടിയെ പിന്തുണച്ച ബിജെപി നേതാവ് എ.എൻ. രാധാകൃ്ഷണനെതിരെ സംഘ്പരിവാർ സൈബർ ആക്രമണം

മമ്മൂട്ടി പരാമർശം ഇന്ന് ഫേസ്ബുക്ക് ലൈവിൽ വരുമെന്ന് എ.എൻ.രാധാകൃ്ഷണൻ

പുഴു സിനിമയുമായി ബന്ധപ്പെടുത്തി നടൻ മമ്മൂട്ടിക്കെതിരായ വിദ്വേഷ പ്രചാരണത്തെ വിമർശിച്ച ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനെതിരെ സംഘ് പരിവാർ പ്രൊഫൈലുകളിൽ കടുത്ത ആക്രമണം തുടരവെ ഇന്ന് ഏഴ് മണിക്ക് ഫേസ്ബുക്ക് ലൈവിൽ വരുമെന്ന് രാധാകൃഷ്ണൻ അറിയിച്ചു.
മമ്മൂട്ടി പരാമർശം എഎൻആർ ഇന്ന് രാത്രി ഏഴിന് ലൈവിൽ എന്ന പോസ്റ്റർ അദ്ദേഹം ഫേസ്ബുക്ക് പേജിൽ പങ്ക് വ്ച്ചിട്ടുണ്ട്.

രണ്ടു ദിവസം മുമ്പാണ് ് എ.എൻ. രാധാകൃഷ്ണൻ മമ്മുട്ടിയെ പിന്തുണച്ച്് ആദ്യം രംഗത്തുവരുന്നത്. കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി പൊതുസമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി എന്ന മഹാനടൻ. നായരും നമ്പൂതിരിയും നാടാരും ദളിതനും മുസൽമാനും ക്രിസ്ത്യാനിയും അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ അടങ്ങുന്ന എല്ലാത്തരം കഥാപാത്രങ്ങളെയും അഭ്രപാളികളിൽ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം. അങ്ങനെയുള്ള മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല. എന്നായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്.

ഈ കുറിപ്പ് വന്നതോടെ രാഷ്ട്രീയ എതിരാളികളിൽനിന്നുപോലും സംഭവിക്കാത്ത സൈബർ ആക്രമണമാണ് രാധാകൃഷ്ണനുനേരെ നടന്നത്. രാധാകൃഷ്ണനെ സുഡാപ്പിയെന്നുവരെ വിശേഷിപ്പിച്ചു. വ്യാജ പ്രൊഫൈലുകളിൽനിായിരുന്നു കൂടുതലും ആക്രമണം. അസഭ്യം അസഹനീയമായതുകൊണ്ടാവാം വ്യാഴാഴ്ച വീണ്ടും മറുപടിയുമായി രാധാകൃഷ്ണൻ കുറിപ്പ് ഇട്ടു. ‘മമ്മൂട്ടി എന്ന കലാകാരൻ ഇന്ന് വാസ്തവവിരുദ്ധമായ ഒരു ആരോപണത്തിന്റെ പേരിൽ വിചാരണചെയ്യപെടുമ്പോൾ പിന്തുണക്കേണ്ടത് എന്റെ ബാധ്യതയാണ്. അതിനു ആരെയും ഭയപ്പെടേണ്ട ആവശ്യം എനിക്ക് ഇല്ല.’ എന്നായിരുന്നു മറുപടി.

അയോദ്ധ്യ വിഷയത്തിനും ഗുജറാത്ത് കലാപത്തിനും ശേഷം കേരളത്തിൽ രാഷ്ട്രീയ എതിരാളികൾ ബിജെപി യെയും സംഘപരിവാറിനെയും കരിമ്പട്ടികയിൽപെടുത്തി ആക്രമിച്ചിരുന്നകാലത്ത് ബഹുമാന്യനായ അദ്വാനിജിയുടെ ആത്മകഥ ‘My country My Life’ എറണാകുളത്ത് നടന്ന ചടങ്ങിൽ അദ്വാനിജിയുടെ സാനിധ്യത്തിൽ ഏറ്റുവാങ്ങി പ്രകാശനം ചെയ്യാൻ പ്രസ്തുതപരിപാടിയുടെ കൺവീനർ ആയിരുന്ന ഞാൻ പോയി ക്ഷണിച്ചപ്പോൾ യാതൊരു മടിയും കൂടാതെ രാഷ്ട്രീയ സാമുദായിക എതിർപ്പുകൾ വകവെക്കാതെ പങ്കെടുത്ത മമ്മൂട്ടി എന്ന കലാകാരൻ ഇന്ന് വാസ്തവവിരുദ്ധമായ ഒരു ആരോപണത്തിന്റെ പേരിൽ വിചാരണചെയ്യപെടുമ്പോൾ പിന്തുണക്കേണ്ടത് എന്റെ ബാധ്യതയാണ്. അതിനു ആരെയും ഭയപ്പെടേണ്ട ആവശ്യം എനിക്ക് ഇല്ല.

15 ആം വയസിൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അടിയന്തരാവസ്ഥ പോരാളിയായി കർമ്മപഥത്തിൽ ഇറങ്ങിയ ഞാൻ ഭാരതീയ ജനത പാർട്ടി രൂപീകരിക്കുന്നതിനും മുമ്പ് 19 ആം വയസിൽ അന്നത്തെ കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന കണ്ണൂർ ജില്ലയിലെ RSS പ്രചാരകനായിട്ടാണ് മുഖ്യധാരയിലെ എന്റെ രാഷ്ട്രസേവനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ എന്റെ ദേശ സ്‌നേഹവും രാഷ്ട്രീയ പ്രതിബദ്ധതയും സമാജത്തോടുള്ള കൂറും സമൂഹമാധ്യമത്തിലെ മുഖമില്ലാത്ത പോരാളികളുടെ വിചാരണക്ക് മുമ്പിൽ അടിയറവുവെയ്ക്കാൻ ഉദ്ദേശം ഇല്ല.? രാധാകൃഷ്ണൻ പറഞ്ഞു. മമ്മൂട്ടി അധ്വാനിയുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചിത്രം സഹിയമായിരുന്നു രണ്ടാമത്തെ പോസ്റ്റ്.

ആദ്യ പോസ്റ്ററിന്റെ സമാനമായ പ്രതികരണമാണ് ് രണ്ടാമത്തെ കുറിപ്പിനുപിന്നാലെയും രാധാകൃഷ്ണനു നേരെയുണ്ടായത്. ബിജെപി നേതാക്കളും, സംഘ് പരിവാർ പ്രവർത്തകരും മറ്റുളളവർക്കുനേരെ സൈബർ ഇടങ്ങളിൽ ഉ്ന്നയിക്കുന്ന എല്ലാ ആക്ഷേപവും ബിജെപി സംസ്്ഥാന വൈസ് പ്രസിഡന്റും സീനിയർ നേതാവുമായ രാധാകൃഷ്ണനും കേൾക്കേണ്ടിവരുന്നു. സിനി്മ സംവിധായകനായ മരുകനെ വരെ കൂട്ടിചേർത്താണ് ബിജെപിയുടെ സീനിയർ നേതാവിനെതിരെ സൈബർ ആക്രണം. സംഭവം ബിജെപിക്കിടയിലും ഭിന്നതക്കു കാരണമായിരിക്കെയാണ് രാധാകൃഷ്ണൻ ഇന്ന്് വിഷയത്തിൽ പരസ്യ പ്രതികരണത്തിനു തയ്യാറായിരിക്കുന്നത്.

പുഴു എന്ന സിനിമയുടെ സംവിധായകയും ഭർത്താവും തമ്മിലുള്ള ഭിന്നതയിലേക്ക് മമ്മൂട്ടിയെകൂടി വലിച്ചിഴക്കും വിധം ഭർത്താവ് നടത്തിയ പരാമർശമാണ് ഒരു വിഭാഗം വർഗീയ മുതലെടുപ്പിനു ആയുധമാക്കുന്നത്്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles