Tuesday, December 24, 2024

Top 5 This Week

Related Posts

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു

കോതമംഗലം എം.എ. എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്‌

മൂവാറ്റുപുഴ: വിദ്യാർഥികൾ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരു വിദ്യാർഥി മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജ് വിദ്യാർഥി തൃശ്ശൂർ പൊറത്തിശ്ശേരി ചെല്ലിക്കര സിദ്ധാർത്ഥ് ്(19) ആണ് മരിച്ചത്. പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ (19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ (19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ (20), നേഹ (20) ഉമ്മർ സലാം എന്നിവർക്കാണ് പരിക്കേറ്റത്.

മൂവാറ്റുപുഴ-പിറവം റോഡിൽ മാറാടി മഞ്ചേരിപ്പടിക്ക് സമീപം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. പിറവം അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവെ നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ രണ്ടുവിദ്യാർത്ഥികളെ ആലുവ രാജഗിരി ആശുപത്രിയിലും, മൂന്നു പേരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു, സിദ്ധാർത്ഥന്റ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ കാർ പൂർണമായും തകർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles