Wednesday, December 25, 2024

Top 5 This Week

Related Posts

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സംഘവും മുവാറ്റുപുഴ എംഎല്‍എ ഓഫീസും പരിസരവും സന്ദര്‍ശിച്ചു തിരികെ പോയി. സമരത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി

മൂവാറ്റുപുഴ : ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സംഘവും മുവാറ്റുപുഴ എംഎല്‍എ ഓഫീസും പരിസരവും സന്ദര്‍ശിച്ചു തിരികെ പോയി.
ഡി,വൈ.എഫ്.ഐ യുടെ എംഎല്‍എ ഓഫീസ് മാര്‍ച്ചിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി പോങ്ങാനത്തില്‍.
മാത്യു കുഴല്‍നാടന്‍ എംഎല്‍എ രാവിലെ മുവാറ്റുപുഴയിലെ അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു ഉപതിരഞ്ഞെടുപ്പിന്റെ പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പുതുപ്പള്ളിയിലേക്ക് പോയി. എംഎല്‍എ ഓഫീസിലെ കാര്യങ്ങള്‍ പതിവുപോലെ നടക്കുന്നുണ്ട്. എബി ഫേസ്ബുക്കില്‍ കുറിച്ചു.
ടൗണിലൂടെ ചെറിയ തിരക്കൊക്കെ ഉണ്ടെങ്കിലും വാഹനങ്ങള്‍ ഓടുന്നുണ്ട്. ഡി,വൈ.എഫ്‌ഐ മാര്‍ച്ചില്‍ നേതാക്കള്‍ മാര്‍ച്ചിനു വലിയ കഴമ്പില്ലാത്തതിനാല്‍ പലരും വിട്ടുനിന്നതായും ആരോപിക്കുന്നു.

എംഎല്‍എ യുടെ വീട്ടില്‍ നമ്മുടെ സിപിഐയുടെ വകുപ്പായ റവന്യൂ വിഭാഗം ഡ്രോണ്‍ ഒക്കെ വെച്ച് എന്തോ ഷൂട്ടിംഗ് ഉണ്ട്.
വീടിന്റെ നല്ല ഫോട്ടോയോ വീഡിയോയോ ഡ്രോണില്‍ ഷൂട്ട് ചെയ്തത് ഉണ്ടെങ്കില്‍ അയച്ചു തരണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പ്രത്യേകിച്ച് വിശേഷം ഒന്നും തന്നെയില്ല.
കൊടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്ക് കിട്ടാത്ത പിന്തുണ പിണറായിയുടെ മകള്‍ വീണയ്ക്ക് സിപിഎം കൊടുക്കുന്നു എന്ന കാര്യം എംഎല്‍എ യെ ധരിപ്പിക്കാന്‍ ആണ് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കള്‍ വന്നത്.
തികച്ചും ന്യായമായ ഡി.വൈ.എഫ്.ഐയ യുടെ ആവശ്യം പരിഗണിക്കാം എന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉറപ്പ് നല്‍കിയെന്നും എബി പറയുന്നു

.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles