കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടിയുടെ രാജ്യവ്യാപക ഏക ദിന ഉപവാസം. ജന്തർ മന്തറിലെ ഉപവാസ സമരത്തിൽ നേതാക്കളും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പങ്കെടുത്തു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നിവടങ്ങളിലും ഉപവാസം നടത്തി,
ബിജെപിയിൽ ചേരൂ അഴിമതിയിൽനിന്ന് മുക്തരാകൂ എന്നാണ് പുതിയ കാലത്തെ രാഷ്ട്രീയ മുദ്രാവാക്യമെന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് ജന്തർമന്തറിൽ പറഞ്ഞു. .ബിജെപിയിൽ ചേർന്നതിനുശേഷം കേസുകൾ ഒഴിവായ നേതാക്കളുടെ പേരുകൾ പറഞ്ഞ്് ഏറ്റവും വലിയ അഴിമതിക്കാർ എല്ലാവരും ഇപ്പോൾ ബിജെപിയിലുണ്ടെന്ന് സഞ്ജയ് സിങ് പരിഹ,ിച്ചു. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ, ഡെപ്യൂട്ടി സ്പീക്കർ രാഖി ബില, മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.
പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലായിരന്നു ഉപവസം.നേതാക്കളും മന്ത്രിമാരും എംഎൽഎമാരും പങ്കെടുത്തു. ഭഗത് സിങിന്റെ ജ്മ നഗരമായ ഭഗത് സിംഗ് നഗർ ജില്ലയിലെ ഖത്കർ കലനിലായിരുന്നു സമരം. ഹരിയാനയിൽ എഎപി നേതാവ് സുശീൽ ഗുപ്തയുടെ നേതൃത്വത്തിൽ ബ്രഹ്‌മസരോവറിലായിരുന്നു ഉപവാസം
ഇന്ത്യക്കു പുറത്ത്് ബോസ്റ്റണിലെ ഹാർവാർഡ് സ്‌ക്വയർ, ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് സൈൻ, വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് പുറത്ത്, ന്യൂയോർക്ക് ടൈംസ് സ്‌ക്വയർ, ടൊറന്റോ, ലണ്ടൻ, മെൽബൺ എന്നിവിടങ്ങളിൽ വിദേശ ഇന്ത്യക്കാരും സമാനമായ രീതിയിൽ പ്രതിഷേധിച്ചതായി എഎപി നേതാക്കൾ പറഞ്ഞു