Thursday, December 26, 2024

Top 5 This Week

Related Posts

കെജ്രിവാളിനു പിന്തുണയുമായി ഇന്ത്യ സഖ്യത്തിന്റെ മഹാ റാലി 31 ന്

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാർച്ച് 31 ന് ഇൻഡ്യ മുന്നണി. മഹാറാളി നടത്തും. രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡൽഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാൽ റായും, കോൺഗ്രസ് നേതാവ് അരവിന്ദർ സിങ് ലൗലിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ പ്രധാനമന്ത്രി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും ഗോപാൽ റായ് ആരോപിച്ചു.

രണ്ട് വർഷമായി ഡൽഹി മദ്യനയ അഴിമതിയിൽ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവന്നപ്പോൾ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറൽ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോൺഗ്രസ് നേതാവ് അരവിന്ദർ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയിൽ ഇൻഡ്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മുഖ്യമന്ത്രിമാർ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അര

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles