Wednesday, December 25, 2024

Top 5 This Week

Related Posts

മഹാത്മാഗാന്ധിയുടെ ദീപ്ത സ്മരണകൾ മറയ്ക്കാൻ ശ്രമിക്കുന്നതിനുളള മറുപടിയാണ് പ്രതിമ അനാവരണമെന്ന് മന്ത്രി ആന്റണി രാജു

മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത് മഹാത്മമാഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്തു

മൂവാറ്റുപുഴ : ലോകത്തിന്റ പല ഭാഗങ്ങളിലും ലോക നേതാക്കളുടെ പ്രതിമകൾ തകർന്നു വീണുകൊണ്ടിരിക്കുമ്പോൾ് മഹാത്മാഗാന്ധിയുടെ പ്രതിമകൾ ഉയർന്നുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് കാണുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ മഹാത്മാ ഗാന്ധിയുടെ നിർമിച്ച പൂർണകായ പ്രതിമ അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ ദീപത്മായ സ്മരണകൾ ബോധപൂർവം ഇല്ലാതാക്കാനും, അദ്ദേഹത്തിന്റെ വാക്കുകളെയും ആശയങ്ങളെയും ഇകഴ്ത്താനും അതേ സമയം ഗോഡ്‌സെമാരെ പുകഴ്ത്താനും ്‌രാജ്യത്ത് ശ്രമം നടക്കുന്നുണ്ട്. അത്തരം ചെയ്തികൾക്കെതിരെയുളള നല്ല മറുപടികൂടിയാണ് ഗാന്ധി പ്രതിമ സ്ഥാപിക്കലിന്റെ സന്ദേശം എന്നും മന്ത്രി പറഞ്ഞു.
ഭിന്ന ശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാന്നതിന് ആർ.ടി.ഒ ഓഫീസിൽ വരേണ്ടതില്ലെന്നും പകരം അവരുടെ വീടുകളിൽ എത്തി പരീക്ഷ നടത്തി ലേണേഴ്‌സ് ലൈസൻസ് കൊടുക്കും. അതോടൊപ്പം ഭിന്ന ശേഷിക്കാർക്ക് മാത്രമായി നിശ്ചിത ദിവസം അവർക്കുകൂടി അനുയോജ്യമായ സ്ഥലത്ത്്് ടെസ്റ്റ് നടത്തി ലൈസൻസ് കൊടുക്കുന്നതിനും സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

2022- 23 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽപ്പെടുത്തി അഞ്ച് ലക്ഷം രൂപ മുടക്കിയാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമയും അതിനോടനുബന്ധിച്ച് ഇന്ത്യന് സ്വാത്ന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ആർട്ട് വർക്കുകളും പൂർത്തീകരിച്ചത്. കേരള ഗ്രാമ വികസന സാനിറ്റേഷൻ സൊസൈറ്റിയാണ് നിര്മാണ ചുമതല വഹിച്ചത്. രവിദാസിന്റെ നേതൃത്വത്തിലുള്ള ചെറാസ് ഇന്ത്യ അഡ്വർവൈറ്റിസിങ് സ്ഥാപനമാണ് പ്രതിമ നിർമാണം ഏറ്റെടുത്തത്. ദണ്ഡിയാത്രയാണ്് രൂപകല്പന ചെയ്തിരിക്കുന്നത്.

. യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്്് പ്രൊഫസർ ജോസ് അഗസ്‌ററ്യൻ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി പി.ജെ. ജോസഫ്, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, മുൻ എംഎൽഎ മാരായ ജോസഫ് വാഴയ്ക്കൻ, ബാബുപോൾ, ജോണിനെല്ലൂർ, വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജാൻസി മാത്യു, ഷെൽമി ജോൺസ്, സുറുമി അജീഷ്, ജോർജ് ഫ്രാൻസിസ്, ആന്റണി ജോസ്, ഒ.പി. ബോബി, മാത്യൂസ് വർക്കി, ബിനോ കെ. ചെറിയാൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റാണിക്കുട്ടി ജോർജ്, ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രമ കൃഷ്ണൻ, മേഴ്‌സി ജോർജ്, റിയാസ് ഖാൻ, റീന സജി, മെമ്പർമാരായ ഒ.കെ. മുഹമ്മദ്, ഷിവാഗോ തോമസ്, ജോസി ജോളി, കെ.ജി. രാധാകൃഷ്ണൻ, സിബിൾ സാബു, ബെസ്്റ്റിൻ ചേറ്റൂർ, അഡ്വ, ബിനി ഷൈമോൻ രാഷ്ടീയപാർട്ടികളുടെ പ്രതിനിധികളായ സാബു ജോൺ, പി.എ. ബഷീർ, . ഇമ്മാനുവൽ പാലക്കുഴി, . വിൽസൺ നെടുങ്കല്ലേൽ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ജി. രതി റിപ്പോർട്ട് അവതരിപ്പിച്ചു.

മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പി.ജെ. ജോസഫിൽ നിന്ന് മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഒ.പി. ബേബി ഏറ്റുവാങ്ങി. ചടങ്ങിൽ കലാകായിക പ്രതിഭകളെയും വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വ്യക്തികളെയും ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles